അമ്മക്ക് വേണ്ടി മകളുടെ മൈക്ക് അനൗൺസ്മെൻറ്
text_fieldsസ്നേഹ മൈക്ക് അനൗൺസ്മെൻറിൽ
പൊന്നാനി: ''പ്രിയമുള്ളവരെ ...പൊന്നാനി നഗരസഭയിലെ ഏഴാം വാർഡിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്ന സി.വി. സുധക്ക് അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുകയാണ്''....പൊന്നാനി നഗരസഭയിലെ ഏഴാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥിക്കായി മൈക്ക് അനൗൺസ്മെൻറ് നടത്തുന്ന പെൺശബ്ദം സ്ഥാനാർഥിയുടെ മകൾ സി.വി. സ്നേഹയുടേതാണ്.
അമ്മക്ക് വേണ്ടിയാണ് മകളുടെ ശബ്ദ പ്രചാരണം. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിയതോടെ ഏഴാം വാർഡിൽ അനൗൺസ്മെൻറ് വാഹനം എത്തിയപ്പോൾ തന്നെ അമ്മക്കായുള്ള അനൗൺസ്മെൻ്റ് ചുമതല സ്നേഹ ഏറ്റെടുത്തു. സിറ്റിങ് കൗൺസിലർ കൂടിയാണ്.
എറണാകുളം മഹാരാജാസ് കോളജിലെ ഡിഗ്രി ഫൈനൽ ഇയർ വിദ്യാർഥിയാണ് സ്നേഹ. പ്രസംഗ മത്സരങ്ങളിലും ഡിബേറ്റുകളിലും പങ്കെടുക്കുന്ന സ്നേഹ ഏറെ താൽപര്യത്തോടെയാണ് അനൗൺസ്മെൻറിനിറങ്ങിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.