പൊന്നാനിയിൽ പെട്ടിക്കടക്കാരന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
പൊന്നാനി: പൊന്നാനിയിൽ ചമ്രവട്ടം ജങ്ഷനിൽ സാധനങ്ങൾ വാങ്ങി പണം നൽകാത്തത് ചോദ്യം ചെയ്ത കച്ചവടക്കാരനായ മധ്യവയസ്കനെ ലഹരി സംഘം ആക്രമിച്ചു. കത്തി വീശി മർദിച്ച മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
എറണാകുളത്ത് എം.ഡി.എം.എയുമായി പിടിയിലായ കർമ റോഡിൽ താമസിക്കുന്ന വെട്ടതിങ്കര നവനീത് (24), കുണ്ടുകടവിൽ താമസിക്കുന്ന ചോലങ്ങാട്ട് അൻസാർ (19) എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത കൂട്ടുപ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.
മൂവരും മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നു.
നവനീത്, സഹോദരൻ വിനായകൻ എന്നിവർ പൊന്നാനിയിലും മറ്റും നിരവധി കേസുകളിൽ പ്രതിയാണ്.
പൊന്നാനി പൊലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്, എസ്.ഐ യാസിർ, ഹൈവേ പൊലീസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.