വിശപ്പകറ്റും യന്തിരൻ
text_fieldsവെളിയങ്കോട്: ശാസ്ത്രമേളകളിലെ ശാസ്ത്ര കണ്ടുപിടിത്തങ്ങൾക്ക് പിന്നിൽ മുതിർന്നവരുടെ കൈയൊപ്പാണെന്ന ആരോപണം പണ്ടു മുതലേ കേട്ട് തുടങ്ങിയ പല്ലവിയാണ്. പലപ്പോഴും ഈ ആരോപണങ്ങളെ ശരിവെക്കുന്നത് തന്നെയാകും പിന്നാമ്പുറ കഥകളും. എന്നാൽ, ചിലയിടങ്ങളിൽ ഇതിനുള്ള മറുപടിയെന്നോണമായിരിക്കും കുരുന്ന് പ്രതിഭകളുടെ കണ്ടുപിടിത്തങ്ങളും. ശാസ്ത്രലോകത്തിന് സംഭാവന നൽകാൻ ശേഷിയുള്ള പ്രതിഭകളും വിരളമല്ല.
വെളിയങ്കോട് പഞ്ചായത്തിലെ മുളമുക്ക് സ്വദേശി വട്ടപ്പറമ്പിൽ ബഷീറിെൻറ മകൻ മുഹമ്മദ് ഫാദിൽ എന്ന 13കാരെൻറ കണ്ടുപിടിത്തങ്ങളോരോന്നും ആരെയും അമ്പരപ്പിക്കുനതാണ്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമിക്കുന്നതിൽ ഏറെ കമ്പമുള്ള ഫാദിൽ ഇതിനകം മാഗ്നറ്റിക് ലാമ്പ്, ഇൻക്വുബിലേറ്റർ, ഒപ്റ്റിക്കൽ അവോയിഡ് റോബോർട്ട് എന്നിവക്ക് ശേഷമാണ് ഫുഡ് സെർവിങ് റോബോർട്ട് വികസിപ്പിച്ചെടുത്തത്.
അടുക്കളയിൽനിന്ന് ഡൈനിങ് ഹാളിലേക്ക് സെൻസർ ഉപയോഗിച്ച് നീങ്ങുന്ന തരത്തിലാണ് റോബോർട്ട് പ്രവർത്തനം. ചെലവ് കുറഞ്ഞ രീതിയിൽ കാർഡ് ബോർഡ് പേപ്പർ, ഐ.ആർ സെൻസർ, അർഡ്വിനൗനോ എന്നിവ ഉപയോഗിച്ചാണ് റോബോർട്ട് വികസിപ്പിച്ചത്. അടുക്കളയിൽനിന്ന് റോബോർട്ടിെൻറ കൈയിൽ ഭക്ഷണവസ്തുക്കൾ നൽകിയാൽ തറയിലുള്ള വരയിലൂടെ സഞ്ചരിച്ച് ഡൈനിങ് റൂമിലെത്തും. ഇലക്ട്രോണിക്സ് വസ്തുക്കൾ നിർമിക്കുന്നതിൽ താൽപര്യമുള്ള ഫാദിൽ സൗദിയിൽ ഇലക്ട്രോണിക്സ് ഷോപ് നടത്തുന്ന പിതാവിെൻറ കടയിൽനിന്ന് ലഭിച്ച അറിവും യൂട്യൂബിൽനിന്നും കിട്ടിയ വിവരങ്ങളും ഉപയോഗിച്ചാണ് പുതിയ കണ്ടുപിടിത്തങ്ങൾ നടത്തുന്നത്. രണ്ട് വർഷം മുമ്പാണ് ഇവർ നാട്ടിലെത്തിയത്. ചെസിൽ മിടുക്കനായ ഫാദിൽ കേരളത്തിലെ പത്ത് മികച്ച കളിക്കാരിലൊരാളാണ്. ഫേസ് റക്കഗനിഷൻ റോബോർട്ട് നിർമിക്കണമെന്നതാണ് മിടുക്കെൻറ മറ്റൊരു ആഗ്രഹം. പിതാവ് ബഷീറിെൻറയും മാതാവ് റുഖ് സാനയുടെയും സഹോദരങ്ങളായ മുഹമ്മദ് ഫാസിെൻറയും ഫാത്തിമ സിയ ബഷീറിെൻറയും പൂർണ പിന്തുണയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.