പൊന്നാനിയിൽ വൈദ്യുതി ചാർജിങ് സ്റ്റേഷൻ റെഡി
text_fieldsപൊന്നാനി: പൊന്നാനി സബ് സ്റ്റേഷൻ കോമ്പൗണ്ടിൽ വെഹിക്കിൾ ചാര്‍ജിങ് സ്റ്റേഷൻ പ്രവർത്തനസജ്ജമായി. നാലുചക്ര വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സ്റ്റേഷനാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതിൽ ഒരെണ്ണം ഫാസ്റ്റ് ചാർജറും മൂന്നെണ്ണം സ്ലോ ചാർജറുമാണ്. ജില്ലയിൽ മൂന്നിടങ്ങളിലെ സ്റ്റേഷനുകളിൽ ഒന്നാണ് പൊന്നാനിയിലേത്. പാസഞ്ചർ, കമേഴ്സ്യൽ വാഹനങ്ങൾക്ക് അതിവേഗം ചാർജ് ചെയ്യാനാവും. കാറുകൾ ഉൾപ്പെടെയുള്ള നാലുചക്ര വാഹനങ്ങൾക്ക് ഫാസ്റ്റ് ചാർജിങ് സൗകര്യമില്ലാത്തത് വൈദ്യുതി വാഹനങ്ങൾ വാങ്ങുന്നവരുടെ വലിയ ആശങ്കയായിരുന്നു. ഇതിന് പരിഹാരമായാണ് സ്റ്റേഷൻ നിർമിച്ചത്. കാറുകൾ 40 മിനിറ്റുകൊണ്ട് ഫുൾ ചാർജാവും. ഒരു യൂനിറ്റിന് നികുതി അടക്കം 16 രൂപ നൽകേണ്ടിവരും. ഗൂഗ്ൾ പ്ലേ സ്റ്റോറിൽ ലഭ്യമാവുന്ന ആപ് ഉപയോഗിച്ച് ഓൺലൈനായി പണമടക്കാം. ചാർജിങ് സ്റ്റേഷനിൽ ജീവനക്കാർ ഉണ്ടാവില്ല. സുരക്ഷക്കായി സി.സി.ടി.വിയുണ്ട്. ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ നമ്പറും ഇവിടെയുണ്ടാവും.
ചാര്‍ജിങ് സ്റ്റേഷന്റെ സ്വിച്ച് ഓൺ നവംബര്‍ നാലിന് രാവിലെ 10.30ന് പി. നന്ദകുമാർ എം.എൽ.എ നിർവഹിക്കും. പൊന്നാനി സബ് സ്റ്റേഷനിൽ നടക്കുന്ന പരിപാടിയിൽ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിക്കും.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയായിരിക്കും. പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊര്‍ജ സുരക്ഷ ഉറപ്പാക്കുക, പെട്രോള്‍ വില വര്‍ധന മൂലമുള്ള പ്രയാസം ഗണ്യമായി കുറക്കുക തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇ-വെഹിക്കിള്‍ നയം പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.