മൃഗാശുപത്രി വികസിച്ചു; ജീവനക്കാരില്ല
text_fieldsപൊന്നാനി: ഈശ്വരമംഗലം മൃഗാശുപത്രിക്ക് കെട്ടിടം നിർമിച്ചിട്ടും താലൂക്ക് റഫറൽ ആശുപത്രിയായി ഉയർത്തിയിട്ടും ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഏഴ് ജീവനക്കാർ വേണ്ടിടത്ത് അഞ്ചുപേർ മാത്രമാണുള്ളത്. സീനിയർ വെറ്ററിനറി സർജനും ലാബ് ടെക്നീഷ്യനുമില്ലാത്തതാണ് പ്രയാസം.
ജൂൺ മുതൽ സീനിയർ സർജൻ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. പുതിയകെട്ടിടം വന്നതോടെ രാത്രികാല ചികിത്സയും മൊബൈൽ പരിശോധന ക്ലിനിക്കിനും തുടക്കമാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരംഭിക്കാനായില്ല. മുഖ്യമന്ത്രിയുടെ 100ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമിച്ചത്.
വലിയ മൃഗങ്ങൾക്കും ചെറിയ മൃഗങ്ങൾക്കുമുള്ള ഒ.പി ബ്ലോക്ക്, വാക്സിനേഷൻ ബ്ലോക്ക്, ഓപറേഷൻ തിയേറ്റർ, ലാബോറട്ടറി, ഫാർമസി, എമർജൻസി വെറ്റിനറി സർവിസ്, നൈറ്റ് വെറ്ററിനറി സർജൻ റഫറിങ് ഓഫിസ്, സ്റ്റോർ റൂം, ഓഫിസ് കോംപ്ലക്സ് എന്നീ സൗകര്യങ്ങളോടെയാണ് കെട്ടിടം സജ്ജമായത്. കൂടാതെ എക്സ് റേ, സ്കാനിങ് എന്നിവക്കുള്ള മുറിയും കെട്ടിടത്തിലുണ്ട്. എന്നാൽ ആവശ്യത്തിന് ജീവനക്കാരില്ലാതെ പ്രവർത്തനം താളംതെറ്റുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.