ഈഴുവത്തിരുത്തി ഗവ. ഐ.ടി.ഐ; ഒരേ ഭൂമി രണ്ട് തരം
text_fieldsപൊന്നാനി: ഈഴുവത്തിരുത്തി ഗവ.ഐ.ടി.ഐ കോമ്പൗണ്ടിലെ ഭൂമി രണ്ട് തരം. എം.പി ഫണ്ടുപയോഗിച്ച് കെട്ടിടം നിർമിക്കാനുദ്ദേശിച്ച സ്ഥലം നഞ്ച ഭൂമി. ഇതേ കോമ്പൗണ്ടിൽ തന്നെ കിഫ്ബി ഫണ്ടുപയോഗിച്ചുള്ള കെട്ടിടം നിർമിച്ച് നാടിന് സമർപ്പിച്ചു.
ഈഴുവത്തിരുത്തി ഗവ.ഐ.ടി.ഐയുടെ ഒരേ ഭൂമിയിലാണ് രണ്ട് തരത്തിലുള്ള നിയമം നടപ്പാക്കുന്നത്. കിഫ്ബി ഫണ്ടിൽനിന്നും 2.19 കോടി രൂപ വകയിരുത്തി നിർമാണം പൂർത്തീകരിച്ച ഈഴുവത്തിരുത്തി ഐ.ടി.ഐയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കുമ്പോൾ ഇതേഭൂമിയിൽ എം.പി ഫണ്ടുപയോഗിച്ചുള്ള കെട്ടിട നിർമാണത്തിനാണ് അധികൃതരുടെ തടസ്സവാദം ഉയർന്നത്. കെട്ടിടം നിര്‍മിക്കാൻ കണ്ടെത്തിയ സ്ഥലം നഞ്ചഭൂമിയാണെന്നതാണ് പ്രശ്നമായത്.പുതിയ കെട്ടിടം നിര്‍മിക്കാൻ ഒരു വര്‍ഷം മുമ്പാണ് ഈഴുവത്തിരുത്തി ഗവ: ഐ.ടി.ഐക്ക് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ ഫണ്ടില്‍നിന്ന് 35 ലക്ഷം രൂപ അനുവദിച്ചത്.
എന്നാല്‍, കെട്ടിടനിര്‍മാണാനുമതിക്ക് കലക്ടറെ സമീപിച്ചപ്പോഴാണ് നിര്‍മാണത്തിന് കണ്ടെത്തിയ സ്ഥലം തണ്ണീര്‍ത്തട നിയമത്തിന്റെ പരിധിയില്‍ വരുന്ന നഞ്ചഭൂമിയാണെന്ന് ബോധ്യപ്പെട്ടത്. ഇതോടെ കെട്ടിട നിര്‍മാണം അനിശ്ചിതത്വത്തിലായി. എന്നാൽ ഇതേ നഞ്ചഭൂമിയിൽ യാതൊരു സാങ്കേതിക തടസ്സവും ഇല്ലാതെ കിഫ്ബി ഫണ്ടുപയോഗിച്ചുള്ള കെട്ടിട നിർമാണത്തിന് എങ്ങനെ അനുമതി നൽകിയെന്നാണ് യു.ഡി.എഫ് നേതാക്കളുടെ ചോദ്യം.
ജില്ലയിലെ നാല് ഗവ. ഐ.ടി.ഐകളിലൊന്നാണ് പൊന്നാനിയിലേത്. ഒട്ടേറേ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെങ്കിലും വേണ്ടത്ര സൗകര്യങ്ങളില്ല. ഇലക്ട്രിക്കല്‍ വിഭാഗം മാത്രമാണ് നിലവിലുള്ളത്. കൂടുതല്‍ കോഴ്സുകൾക്കായാണ് എം.പി ഫണ്ട് അനുവദിച്ചത്. ഒരു ഏക്കര്‍ ചുറ്റുമതിലുള്ള ഭൂമിയില്‍ ഒരു ഭാഗത്ത് 2.18 കോടിരൂപ ചെലവില്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചുള്ള കെട്ടിടം പണി നടക്കുന്നുണ്ട്. 60 വര്‍ഷം പഴക്കമുള്ള കെട്ടിടം നിലനില്‍ക്കുന്ന സ്ഥലത്താണ് റവന്യൂ വകുപ്പ് രേഖകളില്‍ നഞ്ച ഭൂമിയാണെന്ന് കാണിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.