സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രകടനം: ടി.എം. സിദ്ദീഖിന് വീഴ്ചയുണ്ടായെന്ന് സി.പി.എം ഏരിയ സെക്രട്ടറി
text_fieldsപൊന്നാനി: സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രകടനം തടയുന്നതിൽ ടി.എം. സിദ്ദീഖിന് വീഴ്ചയുണ്ടായെന്ന് സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. പി.കെ. ഖലീമുദ്ദീൻ.
നിയമസഭ തെരഞ്ഞെടുപ്പിൽ ടി.എം. സിദ്ദീഖിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം പ്രവർത്തകർ പൊന്നാനിയിൽ നടത്തിയ പ്രകടനം തടയാനുള്ള ബാധ്യത സിദ്ദീഖിേൻറത് മാത്രമായിരുന്നു. എന്നാൽ, പ്രകടനം തടയാൻ ഏരിയ നേതൃത്വം ശ്രമിച്ചില്ലെന്ന ആരോപണത്തിൽ ഏരിയ കമ്മിറ്റി ഈ വിഷയത്തിൽ നിസ്സഹായാവസ്ഥയിലായിരുന്നുവെന്നാണ് വിശദീകരണം.
പാർട്ടി പ്രവർത്തകരല്ലാത്തവർ നടത്തിയ പ്രകടനമായതിനാൽ നേതൃത്വത്തിന് പരിമിതികളുണ്ടായിരുന്നു. മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് വേണ്ടി ഹാർബറിൽ ഒപ്പുശേഖരണം നടത്തിയത് ആസൂത്രണമില്ലാതെയായിരുന്നു. ഇക്കാര്യത്തിൽ പാർട്ടിക്ക് തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. തെളിവുകളില്ലാതെ നടപടി സ്വീകരിക്കാൻ കഴിയുകയുമില്ല. പി. ശ്രീരാമകൃഷ്ണനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റർ പതിച്ചത് ആരാണെന്നറിയാതെ നടപടി സ്വീകരിക്കാൻ കഴിയില്ല. എന്നാൽ, ടി.എം. സിദ്ദീഖ് വിഷയത്തിൽ കൃത്യമായ തെളിവുകൾ പാർട്ടിക്ക് ലഭിച്ചതിനാലാണ് നടപടി കൈക്കൊണ്ടത്.
മലപ്പുറത്തേക്ക് പരാതിയുമായി പോകാനെത്തിയ പ്രവർത്തകരെ തടഞ്ഞ നടപടി പ്രകടനത്തിെൻറ കാര്യത്തിലുണ്ടായില്ല. ഇക്കാര്യങ്ങളെല്ലാം നേതൃത്വത്തിന് ബോധ്യമായതിനാലാണ് ടി.എം. സിദ്ദീഖിനെതിരെ നടപടിയെടുത്തത്. ഇക്കാര്യങ്ങൾ പാർട്ടി ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. പാർട്ടിക്കെതിരെ നവമാധ്യമങ്ങൾ വഴി ചിലർ നടത്തുന്ന പ്രതികരണങ്ങളിൽ ഇടപെടേണ്ടതില്ല.
പാർട്ടി അംഗങ്ങൾ പരിധിവിട്ട് പ്രതികരിച്ചതായി അറിയില്ലെന്നും അഡ്വ. പി.കെ. ഖലീമുദ്ദീൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, സി.പി.എം പൊന്നാനി ഏരിയ സമ്മേളനത്തിൽ ഏരിയ കമ്മിറ്റിയംഗമായി െതരഞ്ഞെടുത്തതിനെ തുടർന്ന് നവമാധ്യമങ്ങളിൽ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്ന് പി.വി. ലത്തീഫ് പറഞ്ഞു.
താനൊരു വിഭാഗത്തിെൻറ ഭാഗമാണെന്നും ഇതിെൻറ ഭാഗമായാണ് കമ്മിറ്റിയിലേക്ക് െതരഞ്ഞെടുക്കപ്പെട്ടതെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പി.വി. ലത്തീഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.