പൊന്നാനിയിൽ 84 സ്കൂൾ വാഹനങ്ങൾക്ക് ഫിറ്റ്നസ് ഓകെ
text_fieldsപൊന്നാനി: പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി പൊന്നാനി താലൂക്കിലെ ഈഴുവത്തിരുത്തി, പൊന്നാനി നഗരം വെളിയംകോട്, പെരുമ്പടപ്പ്, മാറഞ്ചേരി, ആലംകോട്, നന്നംമുക്ക് തുടങ്ങിയവയിലെ സ്കൂൾ വാഹനങ്ങളുടെ പരിശോധനയും ബോധവത്കരണ ക്ലാസും നടന്നു.
പൊന്നാനി ഹാർബറിന് സമീപത്താണ് പരിശോധന നടന്നത്. 105 വാഹനങ്ങൾ പരിശോധിച്ചതിൽ 84 വാഹനങ്ങൾ ഫിറ്റ്നസ് തെളിയിച്ചു. ഫിറ്റ്നസ് തൃപ്തികരമല്ലാത്ത 21 വാഹനങ്ങൾ കേടുപാടുകൾ തീർത്ത് അടുത്ത ദിവസം വീണ്ടും ഫിറ്റ്നസിന് ഹാജരാകാൻ നിർദേശിച്ചു. പരിശോധനയിൽ തൃപ്തികരമായി കണ്ടെത്തിയ വാഹനങ്ങൾക്ക് ചെക്ക്ഡ് ഓക്കേ സ്റ്റിക്കർ പതിപ്പിച്ചു.
ബോധവത്കരണ ക്ലാസിൽ പങ്കെടുത്ത ഡ്രൈവർമാർക്കുള്ള സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ചെക്ക്ഡ് ഓകെ സ്റ്റിക്കർ ഇല്ലാത്ത സ്കൂൾ വാഹനങ്ങൾക്കെതിരെയും ക്ലാസിൽ പങ്കെടുക്കാത്ത ഡ്രൈവർമാർക്കെതിരെയും തക്കതായ നടപടി എടുക്കുമെന്ന് ജോ. ആർ.ടി.ഒ ടി.എം. ഇബ്രാഹിംകുട്ടി അറിയിച്ചു. പത്ത് വർഷം പരിചയമുള്ള ഡ്രൈവർമാരെയാണ് ക്ലാസിൽ പങ്കെടുപ്പിച്ചത്.
ബോധവൽക്കരണ ക്ലാസ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു ഉദ്ഘാടനം ചെയ്തു. ബോധവൽക്കരണ ക്ലാസിന് എം.വി.ഐ ജസ്റ്റിൻ മാളിയേക്കൽ നേതൃത്വം നൽകി. എ.എം.വി.ഐമാരായ അഷ്റഫ് സൂർപ്പിൽ, പി. അഖിലേഷ് എന്നിവർ നേതൃത്വം നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.