രണ്ടുകിലോ കഞ്ചാവുമായി പിടിയിൽ
text_fieldsപൊന്നാനി: ക്രിസമസ്, പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് വിൽക്കാനായി സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി സൗത്ത് കറുപ്പംവീട്ടിൽ ഫാരിസ് റഹ്മാൻ (23) ആണ് പിടിയിലായത്. പൊലീസിനെ കണ്ട് കൂട്ടുപ്രതികളായ രണ്ടുപേർ സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയി. ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഇതരസംസ്ഥാനത്ത് നിന്നും ക്രിസ്മസ്, ന്യൂ ഇയർ പ്രമാണിച്ച് ലഹരി കടത്ത് സംഘം വൻതോതിൽ ലഹരിമരുന്നുകൾ കടത്തികൊണ്ട് വരുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നുള്ള പരിശോധനയിലാണ് മൂന്ന് യുവാക്കളെ കഞ്ചാവുമായി പൊലീസ് കണ്ടെത്തിയത്. ഓടിപ്പോയ രണ്ടുപേർ പൊന്നാനി നരിപറമ്പിൽ ഗോഡൗൺ മാനേജറെ ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.