പൊന്നാനിയിലെ ഹരിത കർമസേന ഇനി സ്മാർട്ടാകും
text_fieldsപൊന്നാനി: മാലിന്യമുക്ത നവകേരളം പരിപാടിയുടെ ഭാഗമായി കേരള ഖരമാലിന്യ നിർമാർജന പദ്ധതി പ്രകാരം പൊന്നാനി നഗരസഭ ഹരിത കർമസേനാംഗങ്ങൾക്ക് സുരക്ഷ ഉപകരണങ്ങളും ശുചീകരണ സാധന സാമഗ്രികളും വിതരണം ചെയ്തു. അളവുതൂക്ക യന്ത്രം, കുട, അഗ്നിശമനോപകരണം, ഹാൻഡ് വാഷ്, ഗ്ലൗസ്, മാസ്ക് തുടങ്ങിയവയാണ് വിതരണം ചെയ്തത്.
ഓരോ വീട്ടിലും എത്തി ശേഖരിക്കുന്ന അജൈവ മാലിന്യം കൃത്യമായി അളന്ന് തൂക്കം നിർണയിക്കാനും മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെന്ററിൽ വേർതിരിച്ച അജൈവ വസ്തുക്കൾ തൂക്കി അളവ് കൃത്യത വരുത്തി കൈമാറാനുമുള്ള യന്ത്രം വിതരണം ചെയ്തിട്ടുണ്ട്. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം സാധന സാമഗ്രികളും ഉപരണങ്ങളും ഹരിത കർമസേനക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഷീന സുദേശൻ അധ്യക്ഷത വഹിച്ചു.
കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ധന്യ, കൗൺസിലർമാർ, ഹെൽത്ത് വിഭാഗം ജീവനക്കാർ, ഹരിത സഹായ സ്ഥാപനം ഐ.ആർ.ടി.സി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. നഗരസഭ ക്ലീൻ സിറ്റി മാനേജർ ദിലീപ് കുമാർ സ്വാഗതവും ഹരിത കർമസേന പ്രസിഡന്റ് സുബൈദ നന്ദിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.