അനധികൃതമായി മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടികൂടി
text_fieldsപൊന്നാനി: അനധികൃതമായി മത്സ്യബന്ധനം നടത്തിയ മത്സ്യബന്ധന ബോട്ടുകൾ പൊന്നാനി ഫിഷറീസ് വകുപ്പ് പിടികൂടി. കടൽ പെട്രോളിങ്ങിനിടെ പൊന്നാനി സ്വദേശിയുടെ മൈമൂൺ, ഹോളി ഫാമിലി എന്നീ ബോട്ടുകൾ ദൂരപരിധി ലംഘിച്ച് അനധികൃതമായി രാത്രികാല മത്സ്യബന്ധനം നടത്തിയതിനാണ് ഫിഷറീസ് വകുപ്പ് പിടികൂടി നടപടികൾ സ്വീകരിച്ചത്. കെ.എം.ആർ.എഫ് സെക്ഷൻ പ്രകാരം രാത്രികാല മത്സ്യബന്ധനവും ദൂരപരിധി ലംഘിച്ചുള്ള മത്സ്യബന്ധനവും കുറ്റകരമാണ്. ഇതുമൂലം മത്സ്യ സമ്പത്തിന്റെ ലഭ്യത കുറയാനുള്ള പ്രധാന കാരണമാണ്.
വരുംദിവസങ്ങളിൽ രാത്രികാല പെട്രോളിങ് ശക്തമാക്കുമെന്നും അനധികൃത മത്സ്യബന്ധനം നടത്തുന്ന യാനത്തിനെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊന്നാനി എ.ഡി.എഫ് ടി.ആർ. രാജേഷ് അറിയിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ടി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ മറൈൻ ഇൻഫോസ്മെന്റ് പൊലീസ് ശരൺ കുമാർ എന്നിവർ നടത്തിയ പരിശോധനയിലാണ് ബോട്ടുകൾ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.