അനധികൃത മത്സ്യ ബന്ധനം; അന്തർ സംസ്ഥാന ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടികൂടി
text_fieldsപൊന്നാനി: കേരള തീരത്ത് അനധികൃത മത്സ്യബന്ധനം നടത്തിയ അന്തർ സംസ്ഥാന ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടികൂടി. അന്തർ സംസ്ഥാന മത്സ്യബന്ധന യാനങ്ങൾ മത്സ്യബന്ധനം നടത്തരുതെന്ന മുന്നറിയിപ്പ് മറികടന്ന് മീൻപിടിച്ച ബോട്ടുകളെയാണ് കസ്റ്റഡിയിലെടുത്തത്. മംഗലാപുരം സ്വദേശികളുടെ ഹനീന 2, ഷാൻവി 3 ബോട്ടുകളാണ് പിടികൂടിയത്.
350 എച്ച്.പി എൻജിൻ ഉപയോഗിച്ചുള്ള ബോട്ടുകൾ പൊന്നാനി കടലിൽ 8 നോട്ടിക്കൽ മൈൽ ദൂരത്തിലാണ് മത്സ്യബന്ധനം നടത്തിയിരുന്നത്. ഫിഷറീസും, മറൈൻ എൻഫോഴ്സ്മെന്റും ചേർന്നാണ് പരിശോധന നടത്തിയത്. ബോട്ടുകൾക്ക് പിഴ ചുമത്തി മത്സ്യം ഫിഷറീസ് വകുപ്പ് വിൽക്കും. പരിശോധനക്ക് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ അമൃത ഗോപൻ, മറൈൻ എൻഫോഴ്സ്മെന്റ് ഓഫിസർ സമീർ അലി, റസ്ക്യൂ ഗാർഡുമാരായ സമീർ, ജാഫർ, സിദ്ദിക്കോയ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.