ചമ്രവട്ടം പാലത്തിന് താഴെ പുഴയിൽ വിദ്യാർഥികൾ ഒഴുക്കിൽപെട്ടു; അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
text_fieldsപൊന്നാനി: ഭാരതപ്പുഴയിലെ തുരുത്തില് കുടുങ്ങിയ പശുവിനെ രക്ഷപ്പെടുത്താന്‍ പോയ കുട്ടികളുടെ തോണി നിയന്ത്രണം നഷ്ടമായി ഒഴുക്കിൽപെട്ടു. ചമ്രവട്ടം പുറത്തൂർ പുതുപ്പള്ളി സ്വദേശികളായ വിളക്കത്തറവളപ്പില് ഷിബിന്‍ (15), കടവത്തകത്ത് സിയാദ് (14), ഈന്തുംകാട്ടില്‍ ശുഹൈബ് (19), പറമ്പില്‍ വീട്ടില്‍ അഹമ്മദ് തംജിദ് (15) എന്നിവരെയാണ് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.
വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെയാണ് പുഴയിലെ തുരുത്തിൽ ഒറ്റപ്പെട്ട പശുവിനെ രക്ഷപ്പെടുത്താൻ സുഹൃത്തുക്കളായ ആറുപേർ പാലത്തിന് സമീപത്തെ തുരുത്തിലെത്തിയത്. രണ്ടുപേർ തുരുത്തിൽ നിൽക്കുകയും നാലുപേർ തോണിയിൽ പശുവിനെ കരക്കെത്തിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ ഒഴുക്കിൽപെട്ട് തോണിയുടെ നിയന്ത്രണം നഷ്ടമായി പാലത്തിന് താഴെ എത്തി. പാലത്തിലിടിച്ച് തോണി തകർന്നതോടെയാണ് നാലുപേരും ഒഴുക്കിൽപെട്ടത്.
വിവരമറിഞ്ഞ് പൊന്നാനിയില്‍നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി അസി. സ്റ്റേഷന് ഓഫിസര്‍ രാധാകൃഷ്ണെൻറ നേതൃത്വത്തില്‍ എല്ലാവരെയും കരക്കെത്തിച്ചു. അഗ്നിരക്ഷാ ഉദ്യോഗസ്ഥരായ അബ്ദുല്‍സലീം, അയ്യൂബ്ഖാന്‍, വിനീത്, ഷെഫീഖ്, അഷറഫുദ്ദീന്‍, വിനേഷ്, രതീഷ്, നസീര്‍, ഹോംഗാര്‍ഡ് മുരളീധരന് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.