കുണ്ടുകടവ് ജങ്ഷനിൽ മൂന്നു കോടി വെള്ളത്തിലാക്കി ജൽജീവൻ പദ്ധതി
text_fieldsജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിച്ച ശേഷം അലങ്കോലമാക്കിയ പൊന്നാനി കുണ്ടുകടവ് ജങ്ഷൻ റോഡ്
പൊന്നാനി: ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡിലെ കുഴി മൂടിയത് അശാസ്ത്രീയമായി. പൊന്നാനി കുണ്ടുകടവ് ജങ്ഷൻ മുതൽ പുളിക്കടവ് വരെയുള്ള ഭാഗത്തെ റോഡിന്റെ സൗന്ദര്യവത്കരണ പ്രവൃത്തികൾ പൂർത്തീകരിച്ച് മാസങ്ങൾക്കൊടുവിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൊളിച്ചതാണ് കോടികൾ വെള്ളത്തിലാക്കിയത്. റബറൈസ് ചെയ്ത റോഡിന്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് പൈപ്പിടാനായി കുഴിയെടുത്തത്. തുടർന്ന് തോന്നിയപോലെ മണ്ണിട്ട് കുഴി നികത്തിയത് അപകടങ്ങൾക്കിടയാക്കുകയാണ്. പലയിടത്തും മണ്ണ് കൂനകളായി കൂട്ടിയിട്ടിരിക്കുന്നതിന്നാൽ വാഹനങ്ങൾ
സൈഡ് കൊടുക്കുമ്പോൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. കഴിഞ്ഞ ദിവസം റോഡരികിലെ മൺകൂനയിൽ തട്ടി ഓട്ടോറിക്ഷ മറിഞ്ഞ് എട്ട് വയസുകാരിക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇടക്കിടെയുണ്ടാകുന്ന മഴയിൽ ചളി കുതിർന്ന് റോഡിലേക്ക് പരക്കുന്നതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി റോഡരികിൽ വിരിച്ച കട്ടകളും ഉപയോഗശൂന്യമായ നിലയിലാണ്. പലയിടത്തും ചരൽ പരന്ന് നടപ്പാത ഇല്ലാത്ത സ്ഥിതിയാണ്. ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുഴിയെടുത്തതോടെ വെള്ളത്തിലായത് സൗന്ദര്യവത്കരണ പ്രവൃത്തികൾക്കായി ചെലവഴിച്ച മൂന്നു കോടി രൂപയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.