ചാർജാവാതെ കെ.എസ്.ഇ.ബി ചാർജിങ് സ്റ്റേഷനുകൾ
text_fieldsപൊന്നാനി: ഇലക്ട്രിക് വാഹനങ്ങൾക്ക് ആശ്രയമായ കെ.എസ്.ഇ.ബി ചാർജിങ് സ്റ്റേഷൻ പണിമുടക്കുന്നത് പതിവ്. കിലോമീറ്ററുകൾ സഞ്ചരിച്ച് ചാർജിങ് സ്റ്റേഷനിലെത്തുന്ന വാഹന യാത്രികർ പലപ്പോഴും നിരാശയോടെ മടങ്ങേണ്ട സ്ഥിതിയാണ്. പൊന്നാനി സബ് സ്റ്റേഷനിൽ ഉൾപ്പെടെ ജില്ലയിൽ മൂന്നിടങ്ങളിലാണ് വലിയ ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജ് ചെയ്യാൻ സൗകര്യമുള്ളത്.
ഇതാണ് പതിവായി തകരാറിലാകുന്നത്. ചാർജിങ് സംവിധാനം നിലക്കുമ്പോൾ കെ.എസ്.ഇ.ബിയിലെത്തുന്ന വാഹന ഉടമകൾക്ക് പലപ്പോഴും കൃത്യമായ മറുപടിയും ലഭിക്കാറില്ല. പൊന്നാനിയിൽ ഒരെണ്ണം ഫാസ്റ്റ് ചാർജറും, മൂന്നെണ്ണം സ്ലോ ചാർജറുമാണ്. ജില്ലയിൽ മൂന്നിടങ്ങളിലെ സെന്ററുകളിൽ ഒന്നാണ് പൊന്നാനിയിലേത്.
പാസഞ്ചർ, കൊമേഴ്സ്യൽ വാഹനങ്ങൾക്ക് അതിവേഗത്തിൽ ചാർജ് ചെയ്യാനാവുമെന്നാണ് പറയുന്നതെങ്കിലും സംവിധാനം പണിമുടക്കുന്നത് പ്രയാസമായിരിക്കുകയാണ്. പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊര്‍ജ സുരക്ഷ ഉറപ്പാക്കുക, പെട്രോള്‍ വില വര്‍ധനവ് മൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുക തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇ-വെഹിക്കിള്‍ പോളിസി പ്രഖ്യാപിച്ചതെങ്കിലും സ്റ്റേഷനെ വിശ്വസിച്ച് പോകാൻ കഴിയാത്ത സാഹചര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.