സഹോദരങ്ങൾക്ക് പഠിക്കാൻ വീട്ടിനുള്ളിലുണ്ട് ക്ലാസ് മുറി
text_fieldsപൊന്നാനി: കോവിഡിനെത്തുടർന്ന് സ്കൂളിൽ പോകാൻ കഴിഞ്ഞില്ലെങ്കിലും കുഞ്ഞനുജൻ ഹാറൂണിെൻറ പ്രവേശനോത്സവത്തിന് നിറപ്പകിട്ടേകി സഹോദരങ്ങൾ. വിദ്യാലയത്തിലെ അന്തരീക്ഷമെല്ലാം വീടിനകത്ത് സജ്ജീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഈ മിനി ക്ലാസ് റൂമിൽ ഇരുന്നാണ് പൊന്നാനി പള്ളപ്രം സി.വി. ഖലീലിെൻറ മക്കളായ മിസ്അബും ഉമറും ബിലാലും ഹാറൂണും പഠിക്കുക. വിദ്യാർഥികൾക്ക് വീടുകളിൽ തന്നെ പഠനാന്തരീക്ഷം ഒരുക്കാനുള്ള സർക്കാർ നിർദേശത്തെത്തുടർന്നാണ് അധ്യാപകനും കൗൺസലിങ് വിദഗ്ധനുമായ ഖലീൽ ഇത്തരമൊരു സജ്ജീകരണമൊരുക്കിയത്.
പഠനത്തിന് മാത്രമായി തയാറാക്കിയ മുറിക്ക് മുന്നിൽ ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചു. ക്ലാസ് റൂമിൽ കസേരയും മേശയും പഠനോപകരണങ്ങളും സജ്ജമാക്കി. ക്ലാസ് മുറികളിലെ പോലെ വർണക്കടലാസുളിൽ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വാചകങ്ങളും എഴുതി.
കുട്ടികളിലെ പഠന നിലവാരത്തിൽ സംഭവിച്ചേക്കാവുന്ന കുറവുകൾക്ക് പരിഹാരം കാണാനായാണ് ഇത്തരമൊരു സംവിധാനം ക്രമീകരിച്ചതെന്ന് ഖലീൽ പറഞ്ഞു.
കോക്കൂർ ഗവ. പോളിടെക്നിക് സ്കൂൾ വിദ്യാർഥിയാണ് മിസ്അബ്. ഉമറും ബിലാലും തൃക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ്. ഹെവെൻസ് സ്കൂളിലാണ് ഹാറൂണിനെ ചേർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.