മഖ്ദൂം സ്മാരകം: കെട്ടിടം സർക്കാറിന് കൈമാറും
text_fieldsപൊന്നാനി: ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്മാരകം നിർമിക്കാനായി സ്വന്തം കെട്ടിടം വിട്ടുകൊടുക്കാൻ തീരുമാനിച്ചതായി ദാഇറ കമ്മിറ്റി അറിയിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണെൻറ അഭ്യര്‍ഥന മാനിച്ച് മഖ്ദൂം സ്മാരകം നിർമിക്കാനായി സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു.
സംഘടനയുടെ പേരിലുള്ള കെട്ടിടം സ്മാരക പ്രവർത്തനത്തിന് അനുവദിക്കുവാൻ ദാഇറ കമ്മിറ്റി തയാറാണെന്ന് സർക്കാറിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. പുതുതലമുറക്ക് സൈനുദ്ദീൻ മഖ്ദൂമിെൻറ ചരിത്രവും അദ്ദേഹം രചിച്ച ഗ്രന്ഥങ്ങളും പരിചയപ്പെടാനുള്ള ലൈബ്രറി ഉൾപ്പെടെയുള്ള സംവിധാനമാണ് ഒരുക്കുക. ദാഇറ യോഗത്തില്‍ പ്രസിഡൻറ് ഫസൽ ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി പി.പി. ഉമ്മർ മുസ്ലിയാർ, ടി. അഹമ്മദ് അശറഫ്, എം.പി. മുഹമ്മദ് മഖ്ദൂമി, ടി.വി. അശ്റഫ് ദീനാർ, പി.കെ.എം. കഅബ്, പി.എ. സിദ്ദീഖ്, കെ.എം. സീതി ഹാജി, കെ.വി. ബഷീർ, കെ. മുഹമ്മദ് കുട്ടി മൗലവി, എം.പി. മുസ്തഫ മഖ്ദൂമി, എ. അബ്ദുല്ല ബാവ, കെ. അബ്ദുസ്സലാം എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.