വായനക്കാരുണ്ടെങ്കിലും അവഗണനയൊഴിയാതെ മുക്കാടിയിലെ വായനശാല
text_fieldsപൊന്നാനി: വായനക്കാരുണ്ടെങ്കിലും അവഗണനയുടെ നടുവിൽ പൊന്നാനി മുക്കാടിയിലെ വായനശാല. ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.
പൊന്നാനി നഗരസഭയിലെ 37ാം വാർഡിലെ വായനശാലയാണ് അധികൃതരുടെ അവഗണനയെത്തുടർന്ന് നാശത്തിന്റെ വക്കിലുള്ളത്. മറ്റ് വായനശാലകളെ പൊതുജനങ്ങൾ കൈയൊഴിയുന്ന കാലത്തും ഇവിടെ നിരവധി പേരാണ് പുസ്തകങ്ങൾ തേടിയെത്തുന്നത്. എന്നാൽ വായനശാലയിലെത്തുന്നവർക്ക് യാതൊരു സൗകര്യവുമില്ലാത്ത സ്ഥിതിയാണ്.
സാമൂഹ്യവിരുദ്ധ ശല്യം മൂലം വായനശാലയുടെ ജനലുകളും ഓടും തകർന്ന നിലയിലാണ്. ഇവ അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യവും ശക്തമാണ്. ആവശ്യത്തിന് പുസ്തകങ്ങൾ പോലുമില്ലാത്ത ലൈബ്രറിയിൽ പത്രങ്ങളും മാസികകളും മാത്രമാണുള്ളത്. ലൈബ്രറിയുടെ പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ച് വരെയാക്കണമെന്നും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമായ രീതിയിൽ ലൈബ്രറി സംവിധാനം ഒരുക്കണമെന്നും ആവശ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.