ഷർമെൻ ഭവനസമുച്ചയ നിർമാണത്തിന് ഉപയോഗിച്ചത്ഹാർബറിൽനിന്ന് കാണാതായ ഉപ്പുമണലെന്ന് മുസ്ലിം ലീഗ്
text_fieldsപൊന്നാനി: പൊന്നാനി അഴിമുഖത്തുനിന്ന് ഡ്രഡ്ജ് ചെയ്ത് ഹാർബറിൽ കൂട്ടിയിട്ട ഉപ്പുമണൽ ഉപയോഗിച്ചാണ് ഫിഷർമെൻ ഭവനസമുച്ചയ നിർമാണം നടത്തിയതെന്ന ഗുരുതര ആരോപണവുമായി മുസ്ലിം ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി രംഗത്ത്. ഹാർബറിൽ കൂട്ടിയിട്ട മണൽ വ്യാപകമായി കടത്തിക്കൊണ്ടുപോയെന്ന പരാതി നിലനിൽക്കെയാണ് മുസ്ലിം ലീഗ് നേതൃത്വം ഗുരുതര ആരോപണം ഉന്നയിച്ചത്. വീടുകൾക്കകത്തെ വിള്ളലുകൾക്ക് കാരണം ഉപ്പുമണൽ ഉപയോഗിച്ചുള്ള നിർമാണമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
പുനർഗേഹം പദ്ധതി പ്രകാരം പൊന്നാനി ഫിഷിങ് ഹാർബറിൽ നിർമിച്ച വീടുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കെതിരെ പാർട്ടി നിയമനടപടിക്കൊരുങ്ങുകയാണ്. എട്ടുമാസം മുമ്പ് കൈമാറിയ വീടുകളിൽ പലതിലും നിർമാണ അപാകത കണ്ടെത്തിയ സാഹചര്യത്തിലാണ് കരാറുകാർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.
ഭവനപദ്ധതി നിർമാണത്തിൽ ഗുരുതര പിഴവുകളുണ്ടായതായി മുസ്ലിം ലീഗ് ആരോപിക്കുന്നു. തീരദേശത്തോടുള്ള വഞ്ചനയുടെ ബാക്കിപത്രമാണിതെന്നും ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കളായ കുഞ്ഞിമുഹമ്മദ് കടവനാട്, എം.പി. നിസാർ, അത്തീഖ് പറമ്പിൽ, കെ.എം. ഇസ്മായിൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.