86 ഓഫിസുകളുടെയും സ്ഥലപ്പേരും രജിസ്ട്രേഷൻ കോഡുമടക്കം ഹൃദിസ്ഥം; ഹാഫിസിന് മോേട്ടാർ വാഹനവകുപ്പിെൻറ ആദരം
text_fieldsതിരൂരങ്ങാടി: മോട്ടോർ വാഹനവകുപ്പിെൻറ ഇനിയും പ്രവർത്തനം തുടങ്ങിയിട്ടില്ലാത്ത ഓഫിസുകളുടേതടക്കം 86 ഓഫിസുകളുടെയും സ്ഥലപ്പേരും രജിസ്ട്രേഷൻ കോഡുമടക്കം ഹൃദിസ്ഥമാക്കി വിസ്മയമായി മാറിയ നാലാം ക്ലാസുകാരനെ മോട്ടോർ വാഹനവകുപ്പ് ആദരിച്ചു.
പൊന്നാനി പാലപ്പെട്ടി എ.എം.എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഹാഫിസ് എന്ന മിടുക്കനാണ് രജിസ്ട്രേഷൻ നമ്പർ കാണാതെ പറഞ്ഞ് സോഷ്യൽ മീഡിയയിലടക്കം താരമായി മാറിയത്.
പാലപ്പെട്ടി, പള്ളിയാക്കിയിൽ ബാദുഷയുടെയും ഫാത്തിമയുടെയും മകനാണ് ഹാഫിസ്. ഡ്രൈവിങ് ലൈസൻസ് എടുക്കാൻ പോയപ്പോൾ ലഭിച്ച ബുക്ക് ലെറ്റ് ഉപയോഗിച്ചാണ് ഈ മിടുക്കൻ മോട്ടോർ വാഹന ഉദ്യോഗസ്ഥർക്കടക്കം കാണാതെ പറയാൻ അസാധ്യമായ കേരളത്തിലെ രജിസ്ട്രേഷൻ നമ്പറുകൾ മനഃപാഠമാക്കിയത്.
ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശപ്രകാരമാണ് ഹാഫിസിനെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി അനുമോദിച്ചത്.
മലപ്പുറം എൻഫോഴ്സ്മെൻറ് ജില്ല ആർ.ടി.ഒ ടി.ജി. ഗോകുൽ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിലീപ് കുമാർ, സുരാജ് എന്നിവരും പാലപ്പെട്ടി എ.എം.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡൻറ് ഹുസൈൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.