ദേശീയപാത വികസനം: അവസാനഘട്ട പരിശോധന പുരോഗമിക്കുന്നു
text_fieldsപൊന്നാനി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അവസാന ഘട്ട പരിശോധനകൾ പുരോഗമിക്കുന്നു.
നേരത്തേ അളവെടുക്കൽ പൂർത്തിയാക്കിയ ഭൂമിയിലെ നിർമിതികളാണ് അളന്ന് തിട്ടപ്പെടുത്തി വ്യക്തത വരുത്തുന്നത്. സർവേ കല്ലുകൾ സ്ഥാപിച്ച ഭൂമിയിലെ വീടുകൾ, കെട്ടിടങ്ങൾ, മതിലുകൾ എന്നിവയാണ് അളവെടുക്കുന്നത്. ദേശീയപാത ഭൂമി ഏറ്റെടുക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അളവെടുപ്പ്. പൊന്നാനി താലൂക്കിലെ ആറ് വില്ലേജുകളിൽ അളവെടുപ്പ് പുരോഗമിക്കുകയാണ്.
മൂന്ന് ടീമുകളായാണ് അളവെടുക്കുന്നത്. പെരുമ്പടപ്പ വില്ലേജിൽ പൂർത്തിയായി. പൊന്നാനി നഗരം, ഈഴുവത്തിരുത്തി എന്നിവിടങ്ങളിലാണ് ഇപ്പോൾ നടക്കുന്നത്. ഈ മാസം അവസാനത്തോടെ ആറ് വില്ലേജുകളിലേയും പരിശോധന പൂർത്തിയാക്കും. ഡിസംബർ 31ന് മുമ്പ് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കണമെന്ന നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പരിശോധന നടക്കുന്നത്. സ്പെഷൽ തഹസിൽദാർ വി.ഡി. ഭരതെൻറ നേതൃത്വത്തിലാണ് പൊന്നാനി താലൂക്കിൽ പരിശോധന നടന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.