പോയി വരുമ്പോൾ വല നിറയെ `പ്ലാസ്റ്റിക്' കൊണ്ടുവരും
text_fieldsപൊന്നാനി: കടലിൽ പോയി വരുമ്പോൾ വല നിറയെ മീൻ കൊണ്ടുവരുമെന്ന പാട്ട് പഴങ്കഥയായി. ഇപ്പോൾ വല നിറയെ ലഭിക്കുന്നത് പ്ലാസ്റ്റിക്കാണ്. ആഴക്കടലിലും പ്രതീക്ഷയോടെ വലയെറിയുന്ന മത്സ്യബന്ധന തൊഴിലാളികൾക്കാണ് പ്ലാസ്റ്റിക് കുപ്പികളും മാലിന്യവും ലഭിക്കുന്നത്. ഇത് മൂലം വലമുറിയുന്നതുൾപ്പെടെ വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.
ഗുരുതര പരിസ്ഥിതി മലിനീകരണമാണ് കടലിൽ സംഭവിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം കൂട്ടമായി കടലിലേക്ക് ഒഴുകിയെത്തുന്നതാണ് ഭീഷണിയാവുന്നത്.
ഇത് മത്സ്യങ്ങൾക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. മത്സ്യങ്ങൾ ചെറിയ പ്ലാസ്റ്റിക് വസ്തുക്കൾ വിഴുങ്ങുന്നത് മൂലം വംശനാശ ഭീഷണിക്കും ഇടയാക്കുന്നു. കടലിൽ മത്സ്യലഭ്യത കുറയാനും ഇത് വഴിയൊരുക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ഓരോ കടലാക്രമണത്തിലും ലോഡ് കണക്കിന് മാലിന്യമാണ് കരയിലേക്കെത്തുന്നത്. മാലിന്യ പ്രശ്നം തടയാൻ പൊന്നാനി നഗരസഭ പദ്ധതി ആവിഷ്കരിച്ചിരുന്നെങ്കിലും, വിജയം കണ്ടില്ല. മത്സ്യബന്ധനത്തിനിടെ ലഭിക്കുന്ന പ്ലാസ്റ്റിക്കുകൾ കരയിലെത്തിച്ചാൽ പാരിതോഷികം നൽകുമെന്നാണ് നഗരസഭ അറിയിച്ചിരുന്നെങ്കിലും നടപ്പായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.