കോവിഡ് നിയന്ത്രണം: പൊന്നാനിയിൽ പൊലീസ്-വ്യാപാരി യോഗം
text_fieldsപൊന്നാനി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനത്തിൽ വ്യാപാരി സമൂഹത്തെക്കൂടി പങ്കാളിയാക്കിയുള്ള പ്രവർത്തനങ്ങൾക്ക് പൊന്നാനി പൊലീസ് തുടക്കം കുറിച്ചു.
മൈക്രോ കെണ്ടയ്ൻമെൻറ് സോണിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ കടകൾ സർക്കാൻ ഉത്തരവ് പ്രകാരം തുറക്കണമെന്ന് പൊലീസ് നിർദേശിച്ചു. മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലെയും തൊഴിലാളികൾ വാക്സിൻ എടുത്തവരാണെന്ന് ഉറപ്പാക്കണം. കച്ചവട സ്ഥാപനങ്ങളിൽ കൃത്യമായ അകലം പാലിക്കുകയും സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കുകയും ചെയ്യണം. കടകളിൽ സാനിറ്റൈസർ, അകലം പാലിച്ചുള്ള മാർക്കിങ് എന്നിവ നിർബന്ധമായും പാലിക്കണം. കൂടാതെ കടകളിലെ ജീവനക്കാരും സാധനങ്ങൾ വാങ്ങാനെത്തുന്നവരും മാസ്ക് ധരിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കണം. ഇതിനായി വ്യാപാര സംഘടനകൾ അംഗങ്ങൾക്ക് ബോധവത്കരണം നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂർ വിളിച്ചുചേർത്ത യോഗത്തിൽ വ്യാപാരി സംഘടന പ്രതിനിധികളായ പി.വി. അബ്ദുൽ ലത്തീഫ്, യു.കെ. അബൂബക്കർ, കെ.എ. ഖയ്യൂം, ടി.പി.ഒ. മുജീബ്, എ. കുഞ്ഞിമുഹമ്മദ്, അബ്ദുൽ ഗഫൂർ, സെൻസിലാൽ ഊപ്പാല എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.