Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightപൊന്നാനി അങ്ങാടി പാലം:...

പൊന്നാനി അങ്ങാടി പാലം: പുനർനിർമാണത്തിന്​ രൂ​പ​രേ​ഖ തയാർ

text_fields
bookmark_border
Ponnangadi Bridge
cancel
camera_alt

പൊ​ന്നാ​നി അ​ങ്ങാ​ടി പാ​ലം

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ലെ കാ​ല​പ്പ​ഴ​ക്ക​മേ​റി​യ അ​ങ്ങാ​ടി പാ​ലം പൊ​ളി​ച്ചു വീ​തി​കൂ​ട്ടാ​ൻ​ ത​യാ​റെ​ടു​പ്പു​ക​ള്‍ ആ​രം​ഭി​ച്ചു. പാ​ലം പു​തു​ക്കി​പ്പ​ണി​യാ​നു​ള്ള പു​തി​യ രൂ​പ​രേ​ഖ ത​യാ​റാ​ക്കി.

ക​നോ​ലി ക​നാ​ല്‍ വീ​തി വ​ര്‍ധി​പ്പി​ക്കാ​ൻ ക​നാ​ലി​ലെ പാ​ല​ങ്ങ​ള്‍ പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പൊ​ന്നാ​നി അ​ങ്ങാ​ടി പാ​ല​വും പു​തു​ക്കി​പ്പ​ണി​യു​ന്ന​ത്. പു​തി​യ പാ​ലം നി​ർ​മി​ക്കാ​നു​ള്ള രൂ​പ​രേ​ഖ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ജ​ല​വി​ഭ​വ വ​കു​പ്പി​ന്റെ ഡി​സൈ​നി​ങ് വി​ഭാ​ഗ​മാ​യ ഐ.​ഡി.​ആ​ര്‍.​ബി​യാ​ണ് രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന​ത്.

ക​നാ​ലി​ലെ ഉ​യ​ര്‍ന്ന ജ​ല​നി​ര​പ്പി​ല്‍നി​ന്ന്​ ആ​റ് മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലും 45 മീ​റ്റ​ര്‍ വീ​തി​യി​ലു​മാ​ണ് പാ​ലം നി​ർ​മി​ക്കു​ക. ഇ​തി​നാ​യി സോ​യി​ല്‍ ടെ​സ്റ്റും സ​ർ​വേ​യും പൂ​ര്‍ത്തി​യാ​യി. ഏ​ക​ദേ​ശം 25 കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ​ച്ചെ​ല​വ്​ ക​ണ​ക്കാ​ക്കു​ന്ന​ത്.

പാ​ലം വീ​തി കൂ​ട്ടു​ന്ന​തി​ന​നു​സ​രി​ച്ച് അ​പ്രോ​ച്ച് റോ​ഡി​ന്റെ വീ​തി വ​ര്‍ധി​പ്പി​ക്കാ​നാ​യി സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു നീ​ക്കേ​ണ്ടി വ​രും. നി​ല​വി​ല്‍ അ​ഞ്ച് മീ​റ്റ​ര്‍ മാ​ത്രം വീ​തി​യു​ള്ള പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. പു​തി​യ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​വു​ന്ന​തോ​​ടെ പ്ര​ദേ​ശ​ത്തെ യാ​ത്ര​ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​വു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ponnangadi Bridge
News Summary - Ponnangadi Bridge Reconstruction -
Next Story