പൊന്നാനി ബിയ്യം റെഗുലേറ്റർ കം ബ്രിഡ്ജ്; മധ്യഭാഗത്തെ മൂന്ന് ഷട്ടറുകൾ ഉയർത്തി
text_fieldsപൊന്നാനി: മഴ കനത്തതോടെ പൊന്നാനി ബിയ്യം റെഗുലേറ്ററിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് മൂലം ബിയ്യം റെഗുലേറ്ററിന്റെ ഷട്ടറുകൾ തുറന്നു.
ബിയ്യം റെഗുലേറ്ററിന്റെ തുറന്ന വിയറുകൾക്ക് മുകളിലൂടെ വെള്ളം മറുഭാഗത്തേക്ക് എത്തിയതോടെയാണ് മൂന്ന് ഷട്ടറുകൾ അടിയന്തരമായി തുറന്നത്. 9 സെന്റീമീറ്റർ ഉയരത്തിൽ ജലവിതാനം ഉയർന്നതോടെയാണ് ഉയർത്തിയത്.
റെഗുലേറ്ററിന്റെ കിഴക്കുഭാഗത്തെ കോൾ മേഖലയിൽ മഴയെത്തുടർന്ന് ജലവിതാനം ഉയർന്നിരുന്നിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഷട്ടറുകൾ തുറന്ന് വെള്ളം ബിയ്യം പുഴവഴി കടലിലേക്ക് ഒഴുക്കിവിട്ടത്. ദിവസങ്ങളായി തുടരുന്ന മഴയിൽ റെഗുലേറ്ററിന്റെ കിഴക്കുഭാഗത്തെ കോൾനിലങ്ങളിൽ വെള്ളം ഉയരുകയും കൃഷി ഭീഷണിയിലാവുകയും ചെയ്തു. മഴയുടെ വർധനവിനനുസരിച്ച് കൂടുതൽ ഷട്ടറുകൾ തുറക്കുമെന്ന് ഇറിഗേഷൻ എൻജിനിയർ അറിയിച്ചു. കാഞ്ഞിരമുക്ക് പുഴയുടെ ഇരുവശത്തുമുള്ള കുടുംബങ്ങൾക്ക് ഷട്ടർ തുറക്കുന്നതിന് മുന്നോടിയായി ജാഗ്രത നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.