പൊന്നാനിയിൽ ബോട്ട് സർവിസ് 10ന് തുടങ്ങും
text_fieldsപൊന്നാനി: പൊന്നാനി അഴിമുഖത്ത് ഒരു മാസത്തോളമായി ജങ്കാർ സർവിസ് നിലച്ചതിന് താൽക്കാലിക പരിഹാരമായി ഡിസംബർ 10 മുതൽ യാത്രബോട്ട് സർവിസ് നടത്താൻ തീരുമാനമായി. യാത്രക്ക് മാത്രമാണ് ബോട്ട് ഉപയോഗിക്കാനാവുക.
20 രൂപയാണ് സാധാരണ ടിക്കറ്റ് നിരക്ക്. മൂന്ന് മുതൽ 12 വരെ വയസ്സുള്ള കുട്ടികൾക്ക് 10 രൂപയും വിദ്യാർഥികൾക്ക് അഞ്ചുരൂപയും ഈടാക്കും. ഭിന്നശേഷിക്കാർക്കും വയോധികർക്കും സൗജന്യ നിരക്കിൽ യാത്ര അനുവദിക്കും.
ജങ്കാർ സർവിസ് ആരംഭിക്കുന്നതുവരെ യാത്രബോട്ട് സർവിസ് നടത്താനാണ് തീരുമാനം. ജങ്കാർ മുടങ്ങുമ്പോഴും ഈ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ പൊന്നാനി -പടിഞ്ഞാറേക്കര റൂട്ടിൽ മാസങ്ങളായുള്ള ഗതാഗത പ്രശ്നത്തിന് പരിഹാരമാകും. യാത്രബോട്ട് സർവിസ് ആരംഭിക്കുന്നതിന്റെ ഭാഗമായി കരാറുകാരുമായി നഗരസഭ അധികൃതർ ചർച്ച നടത്തി. നഗരസഭ വിഹിതമായി 1000 രൂപ കരാറുകാർ മാസംതോറും നൽകാൻ ചർച്ചയിൽ തീരുമാനമായി. വിദ്യാർഥികളും മത്സ്യത്തൊഴിലാളികളുമുൾപ്പെടെ നൂറുകണക്കിനാളുകളാണ് ജങ്കാർ നിലച്ചതോടെ പ്രയാസത്തിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.