പൊന്നാനി ബസ് സ്റ്റാൻഡിലെ; ശുചിമുറി താഴിട്ടുപൂട്ടി
text_fieldsപൊന്നാനി: പൊന്നാനി നഗരസഭ ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാരുടെ ദുരിതം വർധിപ്പിച്ച് താൽക്കാലിക ശുചിമുറി അടച്ചിട്ടു. വർഷക്കാലത്ത് മഴ നനയാതെ കയറി നിൽക്കാൻ പോലും കഴിയാത്ത ബസ് സ്റ്റാൻഡിൽ ശങ്ക തീർക്കാനായി താൽക്കാലികമായി പണിത ശുചിമുറിയും അടച്ചുപൂട്ടിയ നിലയിലാണ്. ടാങ്ക് പൊട്ടി മലിനജലം പരന്നൊഴുകുന്നത് മൂലമാണ് നഗരസഭ അടച്ചിട്ടത്.
നൂറുകണക്കിന് യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന സ്റ്റാൻഡിലാണ് ശുചിമുറിയിലെ മലിനജലം പരന്നൊഴുകിയത്. മാസങ്ങൾക്ക് മുമ്പും ടാങ്ക് പൊട്ടി മലിനജലം ഒഴുകിയതിനെത്തുടർന്ന് ശുചിമുറി ദിവസങ്ങളോളം അടച്ചിട്ടിരുന്നു. തുടർന്ന് ടാങ്ക് വൃത്തിയാക്കിയതിന് ശേഷമാണ് പ്രവർത്തനമാരംഭിച്ചത്.
ഒന്നര വർഷം മുമ്പ് ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച ശുചിമുറിയുടെ ടാങ്ക് നിറഞ്ഞ് മലിനജലം റോഡിലേക്ക് ഒഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. സ്റ്റാൻഡിൽ ഇത് മൂലം അസഹ്യമായ ദുർഗന്ധമാണ്. ഇതേത്തുടർന്നാണ് ശുചിമുറി അടച്ചിട്ടത്.
ബസ് സ്റ്റാൻഡ് പുനർനിർമാണ ഭാഗമായി നേരത്തെയുണ്ടായിരുന്ന ശുചിമുറി പൊളിച്ചുമാറ്റിയിരുന്നു. പിന്നീടാണ് താൽക്കാലിക ശുചിമുറി നിർമിച്ചത്. പല തവണ നഗരസഭ അധികൃതരോട് പരാതിപ്പെട്ടിട്ടും ഫലമില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.