Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightപൊന്നാനി-ചമ്രവട്ടം...

പൊന്നാനി-ചമ്രവട്ടം ജങ്ഷനിലെ മേൽപാലത്തിലൂടെ ഗതാഗതം ആരംഭിച്ചു

text_fields
bookmark_border
Ponnani Chamravattam junction
cancel
camera_alt

പൊ​ന്നാ​നി ച​മ്ര​വ​ട്ടം ഫ്ലൈ ​ഓ​വ​റി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി തു​ട​ങ്ങി​യ​പ്പോ​ൾ

പൊ​ന്നാ​നി: ദേ​ശീ​യ​പാ​ത നി​ർ​മാ​ണം അ​തി​വേ​ഗ​ത​യി​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ൾ ജി​ല്ല​യി​ലെ നീ​ള​മേ​റി​യ പൊ​ന്നാ​നി-​ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ലെ മേ​ൽ​പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ഗ​താ​ഗ​തം ആ​രം​ഭി​ച്ചു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് ഇ​ത് വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.

ദേ​ശീ​യ​പാ​ത ആ​റു​വ​രി​പ്പാ​ത​യാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ നി​ർ​മി​ക്കു​ന്ന ര​ണ്ട് മേ​ൽ​പാ​ല​ങ്ങ​ളി​ൽ ഒ​ന്നാ​ണ് പൊ​ന്നാ​നി-​ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ലേ​ത്. പാ​ല​ത്തി​ലെ ടാ​റി​ങ് ഉ​ൾ​പ്പെ​ടെ നേ​ര​ത്തേ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു.

360 മീ​റ്റ​ർ നീ​ള​മാ​ണ് ഫ്ലൈ ​ഓ​വ​റി​നു​ള്ള​ത്. ഇ​രു​ഭാ​ഗ​ത്തു​മാ​യി മൊ​ത്തം 600 മീ​റ്റ​ർ അ​പ്രോ​ച്ച് റോ​ഡുമാ​ണു​ള്ള​ത്. 30 മീ​റ്റ​ർ വീ​തി​യി​ലാ​ണ് പാ​ലം നി​ർ​മി​ച്ച​ത്. ഫ്ലൈ ​ഓ​വ​റു​ക​ളു​ടെ​യും മ​റ്റു പാ​ല​ങ്ങ​ളു​ടെ​യും അ​ന്തി​മ​നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ മാ​ത്ര​മാ​ണ് ഇ​നി ന​ട​ക്കാ​നു​ള്ള​ത്. തേ​ഞ്ഞി​പ്പ​ലം മു​ത​ൽ പു​തു​പൊ​ന്നാ​നി വ​രെ 20 ഇ​ട​ങ്ങ​ളി​ലാ​ണ് മേ​ൽ​പാ​ല​ങ്ങ​ളും അ​ടി​പ്പാ​ത​ക​ളും നി​ർ​മി​ക്കു​ന്ന​ത്.

അ​ടി​പ്പാ​ത​ക​ളി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നേ​ര​ത്തേ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​വ ഒ​ഴി​കെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഡി​സം​ബ​റി​ൽ ത​ന്നെ പൂ​ർ​ണ​മാ​യും ഗ​താ​ഗ​തം സാ​ധ്യ​മാ​കും. മാ​ർ​ച്ചി​ൽ ജി​ല്ല​യി​ലെ ആ​റു​വ​രി പാ​ത​യി​ലൂ​ടെ വാ​ഹ​ന ഗ​താ​ഗ​തം ആ​രം​ഭി​ക്കാ​ൻ ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ponnani Chamravattam Junction
News Summary - At Ponnani-Chamravattam junction Traffic has started on the flyover
Next Story