നൂറ്റാണ്ടിെൻറ തലപ്പൊക്കം വീണു
text_fieldsപൊന്നാനി: ഒരു നൂറ്റാണ്ടോളം കാലം നാട്ടുകാർക്ക് തണലേകിയും മാമ്പഴങ്ങൾ നൽകിയും തലയുയർത്തിനിന്ന പൊന്നാനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ മാവ് ബുധനാഴ്ച രാത്രിയിലുണ്ടായ കാറ്റിൽ നിലംപൊത്തി. സിവിൽ സ്റ്റേഷെൻറ പടിഞ്ഞാറ് ഭാഗത്തായി നിലനിന്നിരുന്ന ഭീമൻ മാവ് തലമുറകൾക്കാണ് തണലേകിയിരുന്നത്.
സിവിൽ സ്റ്റേഷൻ നിർമിക്കുമ്പോൾ മറ്റു മരങ്ങൾ മുറിച്ചുമാറ്റിയെങ്കിലും ഈ മുത്തശ്ശിമാവിനെ സംരക്ഷിച്ചുപോന്നിരുന്നു. നാലിടങ്ങളിലേക്കായാണ് മരത്തിെൻറ കൂറ്റൻ കൊമ്പുകൾ പൊട്ടിവീണത്. മാവ് കാറ്റിൽ നിലംപതിച്ചപ്പോൾ സമീപത്തെ പുളിമരത്തിലേക്കാണ് വീണത്. ഇതോടെ പുളിമരം തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റിലേക്ക് പതിക്കുകയും രണ്ട് ഇലക്ട്രിക് പോസ്റ്റുകൾക്ക് നാശം സംഭവിക്കുകയും ചെയ്തു. തുടർന്ന് രാവിലെ നഗരസഭ ജീവനക്കാരും നാട്ടുകാരും ചേർന്നാണ് മരം മുറിച്ചുമാറ്റിയത്. മരം വീണതിനെത്തുടർന്ന് പഴയ ജങ്കാർ റോഡിൽ ഗതാഗത തടസ്സമുണ്ടാവുകയും ഏറെനേരം വൈദ്യുതി നിലക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.