പുതുപ്രതീക്ഷ...പൊന്നാനിയിലെ ഇറിഗേഷൻ സബ് ഡിവിഷൻ ഓഫിസ് പുതിയ കെട്ടിടത്തിലേക്ക്
text_fieldsപൊന്നാനി: തകർച്ചയുടെ വക്കിലായ പൊന്നാനിയിലെ ഇറിഗേഷൻ സബ് ഡിവിഷൻ ഓഫിസ് സ്ഥലം മാറുന്നു. പൊന്നാനി സിവില്‍ സ്റ്റേഷന് കാമ്പസില്‍ പ്രവര്‍ത്തിച്ചുവരുന്ന ജലസേചന ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം, അസി. എൻജിനീയറുടെ കാര്യാലയം -ഇറിഗേഷന്‍ സെക്ഷന്‍ പൊന്നാനി, അസി. എൻജിനീയറുടെ കാര്യാലയം ഇറിഗേഷന്‍ സെക്ഷന്‍ -1 പൊന്നാനി, അസി. എൻജിനീയറുടെ കാര്യാലയം ഇറിഗേഷന്‍ സെക്ഷന്‍ -2 പൊന്നാനി എന്നിവയാണ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്.
ചമ്രവട്ടം പ്രോജക്ട് ഡിവിഷനു കീഴിലുള്ള ഇന്സ്പെക്ഷൻ ബംഗ്ലാവിലേക്കാണ് തിങ്കളാഴ്ച മുതൽ ഓഫിസ് താത്കാലികമായി മാറുന്നത്. പുതിയ അനക്സ് കെട്ടിട നിർമാണ ഭാഗമായാണ് പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുന്നത്. ഇറിഗേഷൻ വകുപ്പിന്റെ പൊന്നാനി സബ് ഡിവിഷൻ ഓഫിസും, അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമാണ് അനക്സ് കെട്ടിടനിർമാണത്തിന് മുന്നോടിയായി മാറ്റിസ്ഥാപിക്കുന്നത്.
ചമ്രവട്ടം ജങ്ഷനിൽ നേരത്തെ വാട്ടർ അതോറിറ്റി പ്രവർത്തിച്ചിരുന്ന ഓഫിസിലേക്കാണ് ഇറിഗേഷൻ വകുപ്പ് ഓഫിസ് മാറ്റുക.
നിലവിലെ ഓഫിസ് താലൂക്ക് ഓഫിസ് കോമ്പൗണ്ടിൽ ഓടിട്ട പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഓഫിസ് സൗകര്യപ്രദമായ ഇടത്തേക്ക് മാറ്റണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. അനക്സ് കെട്ടിട നിർമാണ ഭാഗമായി പൊന്നാനി നഗരം വില്ലേജ് ഓഫിസ്, ഇറിഗേഷൻ ഓഫിസ് എന്നിവ പൂർണമായും പൊളിച്ചു മാറ്റേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.