ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ പൊന്നാനി അനുയോജ്യം
text_fieldsപൊന്നാനി: കേരളത്തിലെ കടലിലെയും ജലാശങ്ങളിലെയും ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ പഠിക്കുകയും ഇതിൽ സർക്കാർ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് പരിഹാരമാർഗങ്ങൾ നിർദേശിക്കാനുമായുള്ള ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ പൊന്നാനി അനുയോജ്യമെന്ന് വകുപ്പ്തല സന്ദർശനത്തിൽ തീരുമാനം. ഇതോടൊപ്പം ഹൈഡ്രോ ഗ്രാഫിക് മലബാർ മേഖല ഓഫിസ് പൊന്നാനിയിൽ സ്ഥാപിക്കാൻ തീരുമാനിച്ചു.
ഹൈഡ്രോ ഗ്രാഫിക് പഠനം, കടൽ, കായൽ, പുഴ എന്നിവിടങ്ങളിലെ ഡ്രഡ്ജിങ് എന്നിവ നടത്താനുള്ള ഹൈഡ്രോ ഗ്രാഫിക് മേഖല ഓഫിസാണ് പൊന്നാനി കേന്ദ്രമായി വരുക. എറണാകുളം മുതൽ മലപ്പുറം വരെയുള്ള ജില്ലകളുടെ പരിധിയിലായാണ് മധ്യമേഖല ഓഫിസ് സ്ഥാപിക്കുക. ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിൽ വിവിധ കോഴ്സുകളും ആരംഭിക്കാനാവും. ഹൈഡ്രോ ഗ്രാഫിക് മോഡേൺ സർവേ, ക്വാൻറിറ്റി സർവേ, ഡൈവിങ് പരിശീലനം ഉൾപ്പെടെയുള്ള കോഴ്സുകളാണുണ്ടാവുക.കടലിലെയും ജലാശയങ്ങളിലെയും മാറ്റങ്ങളും ഘടനയും സമഗ്രമായി പരിശോധിക്കുകയാണ് ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിെൻറ പ്രധാന ലക്ഷ്യം. കടലിെൻറ ആഴം, തിരയടിയുടെ ശക്തി, മണ്ണിെൻറ ഘടന, വേലിയേറ്റ, വേലിയിറക്ക സമയങ്ങളിൽ കടൽത്തീരത്തുണ്ടാകുന്ന മാറ്റങ്ങൾ, കടൽ തീരത്ത് വർഷങ്ങളായുണ്ടായ കടലാക്രമണത്തിെൻറ തോത്, കടലോരത്തെ കാലാവസ്ഥ വ്യതിയാനം തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് കടലോരത്ത് വരുത്തേണ്ട മാറ്റങ്ങൾ ശാസ്ത്രീമായി കണ്ടെത്താൻ ഇതുവഴി കഴിയും. കടൽഭിത്തിയുടെ ശാസ്ത്രീയത, കടലാക്രമണം ചെറുക്കാൻ പ്രയോഗിക സമീപനങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള നിർദേശങ്ങൾ സർക്കാറിന് നൽകാനും ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിന് സാധിക്കും.
നിലവിൽ കടലിലെ ഘടന മാറ്റങ്ങൾ പഠിക്കാൻ കേരളത്തിൽ സർക്കാർ തലത്തിൽ സംവിധാനമില്ല. പോർട്ടിന് അധീനതയിലുള്ള സ്ഥലത്ത് ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്നാണ് ആവശ്യം.
ഇക്കാര്യത്തിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിന് പി. നന്ദകുമാർ എം.എൽ.എ നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഹൈഡ്രോ ഗ്രാഫിക് മലബാർ മേഖല മറൈൻ സർവേയർ വർഗീസ്, മലബാർ മേഖല ട്രേഡ് വാച്ചർ മധു എന്നിവർ എം.എൽ.എക്കൊപ്പം പൊന്നാനിയിലെ സ്ഥലം സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.