പൊന്നാനി എം.ഐ ഹയർ സെക്കൻഡറി സ്കൂൾ ഇനി മിക്സ്ഡ്
text_fieldsപൊന്നാനി: പൊന്നാനിയിലെ പ്രധാന ഹയർ സെക്കൻഡറി സ്കൂളുകളിലൊന്നായ എം.ഐ ഹയർ സെക്കൻഡറി സ്കൂളിനെ മിക്സ്ഡ് സ്കൂളാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പൊന്നാനി താലൂക്കിലെ ഏക ബോയ്സ് സ്കൂളായിരുന്നു എം.ഐ ഹയർ സെക്കൻഡറിയിലെ യു.പി, ഹൈസ്കൂൾ ക്ലാസുകൾ.
സ്കൂൾ മിക്സ്ഡ് ആക്കണമെന്നാവശ്യപ്പെട്ട് 2014ൽ മാനേജർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് തീരുമാനം. കേരള വിദ്യാഭ്യാസ ചട്ടപ്രകാരമുള്ള ക്ലാസ് മുറികൾ, മറ്റുസൗകര്യങ്ങൾ എന്നിവ സ്കൂളുകളിൽ ഒരുക്കിയിട്ടുണ്ടെന്നും തദ്ദേശ സ്ഥാപനത്തിന്റെ അനുമതിയും പി.ടി.എ യോഗതീരുമാനം ഉണ്ടെന്നതും പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയത്.
നാല് വർഷത്തേക്ക് സംരക്ഷിതാധ്യാപകരെ നിയമിക്കുമെന്നും മാനേജർ സർക്കാറിന് ഉറപ്പ് നൽകി. ഇതേതുടർന്ന് കഴിഞ്ഞ അധ്യയനവർഷത്തിൽ പെൺകുട്ടികൾക്ക് പ്രവേശനവും നൽകി. കഴിഞ്ഞ അധ്യയനവർഷം ഹൈസ്കൂളിലേക്ക് 11 പേരും യു.പിയിലേക്ക് 21 പേരുമാണ് ചേർന്നത്.
നേരേത്ത മിക്സഡ് സ്കൂളായിരുന്ന എം.ഐ ഹയർ സെക്കൻഡറി 1994ലാണ് വിഭജിച്ചത്. 1996ൽ ഇതേ മാനേജ്മെന്റിന് കീഴിൽ പുതുപൊന്നാനി എം.ഐ ഗേൾസ് സ്കൂൾ ആരംഭിച്ചതോടെ പെൺകുട്ടികൾ പൂർണമായും അങ്ങോട്ട് മാറി. ഇതാണ് വീണ്ടും മിക്സഡ് സ്കൂളാക്കി സർക്കാർ ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.