പൊന്നാനി മാതൃ–ശിശു ആശുപത്രിയിൽ കോവിഡ് ചികിത്സക്ക് നിരവധി പേരെത്തുന്നു
text_fieldsപൊന്നാനി: പൊന്നാനി മാതൃ-ശിശു ആശുപത്രി കഴിഞ്ഞദിവസം മുതൽ മുഴുവൻ സമയ കോവിഡ് ആശുപത്രിയാക്കി മാറ്റിയതിനെത്തുടർന്ന് ചികിത്സക്കായി നിരവധി കോവിഡ് രോഗികൾ എത്തുന്നു. സ്റ്റബിലൈസേഷൻ ആവശ്യമുള്ളവർക്ക് ഇത് നൽകുകയും മറ്റു പ്രയാസങ്ങളുള്ളവരെ കിടത്തി ചികിത്സിക്കുകയും ചെയ്യുന്നു.
ഇതിനോടനുബന്ധിച്ച് ഡോക്ടർമാരുടെ ക്രമീകരണവും പൂർത്തിയായി. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിെൻറ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലും മാതൃ-ശിശു ആശുപത്രിയിലുമെത്തി ക്രമീകരണങ്ങൾ വിലയിരുത്തി.
കോവിഡ് ആശുപത്രിയിൽ കേന്ദ്രീകൃത ഓക്സിജൻ പ്ലാൻറ് നിർമിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.
കഴിഞ്ഞദിവസം പ്രസവ ശസ്ത്രക്രിയ നടത്തിയ ഗർഭിണികളെ ഉൾപ്പെടെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയാണ് മാതൃ-ശിശു ആശുപത്രിയെ കോവിഡ് ആശുപത്രിയായി മാറ്റിയത്. കഴിഞ്ഞദിവസങ്ങളിൽ മാതൃ-ശിശു ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ മാത്രമാണ് കോവിഡ് പരിശോധന നടന്നിരുന്നത്. വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർഥൻ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ടി. മുഹമ്മദ് ബഷീർ എന്നിവരും ആശുപത്രികളിലെത്തി സൗകര്യങ്ങൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.