പൊന്നാനി മോട്ടോർ വാഹന ഓഫിസിൽ ജീവനക്കാരില്ല ജനം ദുരിതത്തിൽ
text_fieldsഡ്രൈവിങ് ടെസ്റ്റ് തടസ്സപ്പെട്ടതിനെ തുടർന്ന് ജോയൻറ് ആർ.ടി.ഒയോട് പരാതി പറയുന്നു
പൊന്നാനി: ജോയൻറ് ആർ.ടി.ഒ ഓഫിസിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതെ വിവിധ ആവശ്യങ്ങൾക്കായി ഓഫിസിലെത്തുന്നവർ ബുദ്ധിമുട്ടിലായി.
നാല് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും അഞ്ച് ഓഫിസ് ഉദ്യോഗസ്ഥരും വേണ്ടിടത്ത് ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും മൂന്ന് ക്ലർക്കുമാരും മാത്രമാണുള്ളത്.
ഉദ്യോഗസ്ഥ കുറവ് കാരണം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ നമ്പർ എന്നിവ ലഭിക്കുവാനും അപകട പരിശോധന നടത്തുന്നതിനും വാഹനനികുതി ഒഴിവാക്കുന്നതിന് അപേക്ഷ നൽകിയവരുടെ പരിശോധന നടത്താൻ സാധിക്കാതെയും അപേക്ഷകർ ബുദ്ധിമുട്ടിലാകുന്നുണ്ട്. പൊന്നാനി ജോയൻറ് ആർ.ടി പരിധിയിലുള്ള പൊന്നാനി, കുറ്റിപ്പുറം, പെരുമ്പടപ്പ്, ചങ്ങരംകുളം പ്രദേശത്തുള്ളവർക്ക് ഫിറ്റ്നസ് ലഭിക്കുന്നതിന് പൊന്നാനിയിലെ ഉദ്യോഗസ്ഥ ക്ഷാമം കാരണം സമീപത്തുള്ള തിരൂർ, പട്ടാമ്പി മോട്ടോർ വാഹന വകുപ്പിന്റെ ഓഫിസിൽ പോകേണ്ട ഗതികേടിലാണ്.
ഡ്രൈവിങ് ടെസ്റ്റിനുവേണ്ടി ഉദ്യോഗസ്ഥർ പോയാൽ രാവിലെ ഓഫിസിലെത്തുന്ന ജനങ്ങൾ ടെസ്റ്റ് കഴിയുന്ന മൂന്ന് മണിവരെ കാത്തിരിക്കേണ്ടി വരികയാണ്. ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ ലീവ് എടുത്താൽ ഡ്രൈവിങ് ടെസ്റ്റിന് വന്നവർ മടങ്ങിപോകേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഇതിനെ തുടർന്ന് കഴിഞ്ഞദിവസം ജോയൻറ് ആർ.ടി.ഒയെ ടെസ്റ്റിന് വന്നവർ ഉപരോധിക്കുകയും ചെയ്തിരുന്നു.
ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് ആവശ്യപ്പെട്ടു.
പൊന്നാനി ജോയൻറ് ആർ.ടി.ഒ ഓഫിസിലെ ഉദ്യോഗസ്ഥ കുറവ് പരിഹരിച്ച് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഗതാഗത മന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എ. പവിത്രകുമാർ വകുപ്പ് മന്ത്രിക്ക് പരാതി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.