പൊന്നാനി നഗരസഭ ആസ്ഥാനത്തെത്തുന്നവർക്ക് ഇനി പടികൾ കയറിയിറങ്ങണ്ട
text_fieldsപൊന്നാനി: ഭിന്ന ശേഷിക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനായി പൊന്നാനി നഗരസഭ കാര്യാലയത്തിൽ ലിഫ്റ്റ് സംവിധാനം സജ്ജമാകുന്നു. ഭിന്നശേഷി സൗഹൃദ നഗരസഭയായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി 14 ലക്ഷം രൂപ ചെലവഴിച്ചാണ് ലിഫ്റ്റ് നിർമിക്കുന്നത്. ചെയർമാന്റെയും സെക്രട്ടറിയുടെയും ഓഫിസുകളുൾപ്പെടെ മുകൾ നിലയിലാണ് പ്രവർത്തിക്കുന്നത്.
ഈ ഓഫിസുകളിലേക്ക് വിവിധ ആവശ്യങ്ങൾക്കായെത്തുന്ന ഭിന്ന ശേഷിക്കാരുൾപ്പെടെയുള്ളവർക്ക് പടികൾ കയറി മുകൾ നിലയിലെത്തുന്നത് പ്രയാസമുണ്ടാക്കുന്നത് കണക്കിലെടുത്താണ് ലിഫ്റ്റ് ഒരുക്കുന്നത്. നിലവിലെ കെട്ടിടം നിർമിക്കുമ്പോൾ തന്നെ ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്താനായിരുന്നു തീരുമാനമായിരുന്നതെങ്കിലും ഇത് നടപ്പായില്ല. ലിഫ്റ്റിനാവശ്യമായ ജനറേറ്ററും എത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.