പൊന്നാനിയിൽ 'ടെസ്റ്റ്' കഴിഞ്ഞ് 'കുടി'
text_fieldsപൊന്നാനി: ചമ്രവട്ടം ജങ്ഷനിലെ ബിവറേജസ് ഔട്ട്ലറ്റിൽ മദ്യം വാങ്ങാൻ ആവേശത്തോടെ വരിനിന്നവർ ഏറെയായിരുന്നു. കുറച്ചു കഴിഞ്ഞ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തിയപ്പോൾ 'കുടിയന്മാർ' ഒന്ന് പകച്ചു. പിന്നെ ഓരോരുത്തരെ വിളിച്ച് ആൻറിജൻ പരിശോധന. പരിശോധന പൂർത്തീകരിച്ചവർക്ക് ഊഴമനുസരിച്ച് മദ്യവും കിട്ടി. പരിശോധനക്ക് തയാറാല്ലാത്തവർക്ക് നിരാശയോടെ മടക്കം.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു നഗരസഭ കോവിഡ് പരിശോധന നടത്തി മദ്യം നൽകുന്നത്. ഉച്ചവരെ 146 പേരെ പരിശോധിച്ചതിൽ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചു. പൊന്നാനിയിൽ കോവിഡ് വ്യാപന നിരക്ക് കുറഞ്ഞതോടെ മദ്യശാലകൾക്കും തുറക്കാൻ അനുമതി നൽകിയിരുന്നു.
ഇതോടെ അനിയന്ത്രിത തിരക്ക് മുൻകൂട്ടി കണ്ടാണ് നഗരസഭ മദ്യശാലക്ക് മുന്നിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ മുതൽ ഉച്ചവരെയാണ് പരിശോധന നടന്നത്. വരുംദിവസങ്ങളിൽ രണ്ട് ഷിഫ്റ്റുകളിലായി വൈകീട്ട് വരെ പരിശോധന നടത്താനുള്ള ശ്രമത്തിലാണ് നഗരസഭ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.