പൊന്നാനി നഗരസഭ: സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയും തർക്കം
text_fieldsപൊന്നാനി: നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി ഉടലെടുത്ത സി.പി.എം-സി.പി.ഐ തർക്കത്തിന് പരിഹാരം കാണാൻ എൽ.ഡി.എഫ് ജില്ല നേതൃത്വം ഇടപെടും. സി.പി.എം മുന്നണി മര്യാദ ലംഘിച്ചാണ് നഗരസഭയിൽ മുന്നോട്ട് പോകുന്നതെന്നാണ് സി.പി.ഐ ആരോപണം.
ആവശ്യം അംഗീകരിക്കാതെ വിട്ടുവീഴ്ചക്ക് തയാറല്ലെന്ന് സി.പി.ഐ ജില്ല അസി. സെക്രട്ടറിയും എൽ.ഡി.എഫ് മണ്ഡലം കൺവീനറുമായ അജിത്കൊളാടി പറഞ്ഞു. ബുധനാഴ്ച രാവിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നൽകാമെന്ന് എൽ.ഡി.എഫ് യോഗത്തിൽ തീരുമാനമായിട്ടും വൈകുന്നേരത്തോടെ തീരുമാനം മാറ്റിയ സി.പി.എം നിലപാട് പ്രതിഷേധാർഹമാണെന്നും സി.പി.എം പ്രാദേശിക ഘടകങ്ങൾക്ക് നേതൃത്വം വഴങ്ങുന്നതാണ് മുന്നണി മര്യാദകൾ ലംഘിക്കാനിടയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിെൻറ സ്ഥാനാർഥി നിർണയം മുതൽ തന്നെ സി.പി.എം-സി.പി.ഐ പോര് പൊന്നാനിയിൽ പ്രകടമായിരുന്നു. കഴിഞ്ഞ തവണ എട്ട് സീറ്റുകളിൽ മത്സരിച്ച സി.പി.ഐക്ക് ഇത്തവണ ആറ് സീറ്റുകൾ മാത്രമാണ് നൽകിയത്.ഇതിൽ രണ്ട് വാർഡുകളിൽ മുന്നണി സ്ഥാനാർഥിക്കെതിരെ വിമത സ്ഥാനാർഥികളും രംഗത്തിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.