പൊന്നാനി നഗരസഭ കേരളോത്സവം കുത്തഴിഞ്ഞ നിലയിലെന്ന്
text_fieldsപൊന്നാനി: യുവാക്കളുടെ കലാകായിക പ്രകടനങ്ങൾക്ക് പ്രാധാന്യം നൽകേണ്ട കേരളോത്സവം പൊന്നാനിയിൽ ചടങ്ങിന് മാത്രമായി മാറിയതായി ആക്ഷേപം. ഭരണസമിതി കേരളോത്സവത്തെ അവഗണിക്കുന്നുവെന്നാണ് പരാതി. 13 മത്സരങ്ങളാണ് ഞായറാഴ്ച ഷെഡ്യൂൾ ചെയ്തതത്. ഇതിൽ 10 മത്സരങ്ങൾ മാത്രമാണ് നടന്നത്. മൂന്ന് എണ്ണം മാറ്റിവെച്ചു. മത്സരാർഥികളിൽ പഠിക്കുന്നവരും അവധിയെടുത്ത് വന്നവരും ഇത് കാരണം ബുദ്ധിമുട്ടിലായി.
ഒമ്പത് മണിക്ക് തുടങ്ങേണ്ട മത്സരങ്ങൾ 12.30നാണ് ആരംഭിച്ചത്. 11.30യോടെയാണ് ട്രാക്കുകൾ വരച്ച് തുടങ്ങിയത്. 400 മീറ്റർ ഓട്ട മത്സരത്തിനിടെ വീണ മത്സരാർഥിക്ക് ഫസ്റ്റ് എയ്ഡ് പോലും നൽകിയില്ലെന്നും ആക്ഷേപമുണ്ട്. പ്രതിഷേധത്തെ തുടർന്നാണ് പരിക്കേറ്റ മത്സരാർഥിയെ ആശുപത്രിയിലെത്തിച്ചത്.
മൂന്നരയോടെയാണ് ഉച്ചഭക്ഷണം കഴിക്കാൻ മത്സരാർഥികൾക്ക് കഴിഞ്ഞത്. ഫൈനലിൽ പ്രവേശിച്ച മത്സരാർഥികളെ പങ്കെടുപ്പിക്കാതെയാണ് ഫൈനൽ നടത്തിയതെന്നും പരാതിയുണ്ട്. കേരളോത്സവത്തിന്റെ പേരിൽ പൊന്നാനിയിലെ യുവജനങ്ങളെ നഗരസഭ വഞ്ചിക്കുകയാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.