പൊന്നാനി നഗരം വില്ലേജ് ഓഫിസ്; കെട്ടിടം പൊളിക്കൽ പൂർത്തിയായി
text_fieldsപൊന്നാനി: വിവിധ സേവനങ്ങൾക്കായി ദിനംപ്രതി നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന പൊന്നാനി വില്ലേജ് ഓഫിസ് കെട്ടിടം സൗകര്യ വിപുലീകരണത്തിനായി പൊളിച്ചു മാറ്റി.
പുതിയ അനെക്സ് കെട്ടിട നിർമാണ ഭാഗമായി നിലവിലെ വില്ലേജ് ഓഫിസ് പൊളിക്കാൻ തീരുമാനിച്ചതോടെ താൽക്കാലികമായി സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. കെട്ടിടം പൊളിക്കാനുള്ള ടെൻഡർ സ്ഥിരീകരിച്ച് ജില്ല കലക്ടറുടെ ഉത്തരവിട്ടിരുന്നു. ജി.എസ്.ടി ഉൾപ്പെടെ 59,850 രൂപക്കാണ് കെട്ടിടം പൊളിക്കുന്നത്. ചുറ്റുമതിലും ഇതോടൊപ്പം പൊളിച്ചു മാറ്റും. 10 കോടി രൂപ ചെലവിലാണ് സിവിൽ സ്റ്റേഷനിൽ അനെക്സ് കെട്ടിടം നിർമിക്കുന്നത്. പൊന്നാനി മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് തെക്ക് ഭാഗത്തായാണ് അനെക്സ് കെട്ടിടം നിർമാക്കാൻ ധാരണ.
പൊന്നാനി വില്ലേജ് ഓഫിസ് പൊളിച്ചുമാറ്റി ഈ സ്ഥലം കൂടി ഏറ്റെടുത്ത് മൂന്നുനില കെട്ടിടം നിർമിക്കാനാണ് തീരുമാനം. ഏകദേശം പന്ത്രണ്ടോളം ഓഫിസുകൾ പ്രവർത്തിക്കാൻ കഴിയുന്ന രൂപത്തിലായിരിക്കും കെട്ടിട നിർമാണം. മിനി സിവിൽ സ്റ്റേഷനുമായി കണക്ട് ചെയ്യുന്ന രീതിയിലായിരിക്കും കെട്ടിടഘടന. പൊന്നാനി, പുതുപൊന്നാനി, വെള്ളീരി, പള്ളപ്രം, പുന്നത്തിരുത്തി, കടവനാട് എന്നീ ആറ് ദേശങ്ങളും പൊന്നാനി നഗരം, പുന്നത്തിരുത്തി, കടവനാട് എന്നീ മൂന്ന് അംശമാണ് പൊന്നാനി വില്ലേജിന് കീഴിലുള്ളത്. പൊന്നാനി നഗരസഭയിലെ 65 ശതമാനം ജനസംഖ്യയും ഈ വില്ലേജിന് കീഴിലാണ്. 30 ലേറെ വാർഡുകളും ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.