Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightപു​തു​പൊ​ന്നാ​നി...

പു​തു​പൊ​ന്നാ​നി അ​ഴി​മു​ഖ​ത്തെ മ​ണ​ൽ​തി​ട്ട നീ​ക്ക​ൽ പ​ഠ​ന റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്ക​ം

text_fields
bookmark_border
പു​തു​പൊ​ന്നാ​നി അ​ഴി​മു​ഖ​ത്തെ മ​ണ​ൽ​തി​ട്ട നീ​ക്ക​ൽ പ​ഠ​ന റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്ക​ം
cancel

പൊ​ന്നാ​നി: പു​തു​പൊ​ന്നാ​നി അ​ഴി​മു​ഖ​ത്തെ മ​ണ​ൽ​തി​ട്ട നീ​ക്കം ചെ​യ്യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യു​ള്ള വി​ശ​ദ പ​ഠ​ന​റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്കം. മ​ണ​ൽ​തി​ട്ട നീ​ക്കി പു​ലി​മു​ട്ട് നി​ർ​മി​ക്കാ​നു​ള്ള വി​ശ​ദ പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കാ​നു​ള്ള ന​ട​പ​ടി​ക്കാ​ണ് തു​ട​ക്ക​മാ​യ​ത്. ഇ​തി​ന് മു​ന്നോ​ടി​യാ​യി ഗ​വ. ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് എ​ൻ.​ഐ.​ഒ.​ടി ചെ​ന്നൈ​യു​മാ​യി ക​രാ​ർ ഒ​പ്പി​ട്ടി​രു​ന്നു. ബീ​ച്ച് പ്രൊ​ഫൈ​ലി​ങ്, ടോ​പ്പോ​ഗ്രാ​ഫി സ​ർ​വേ, 14 ദി​വ​സ​ത്തേ​ക്ക് അ​ഴി​മു​ഖ​ത്തും ക​ട​ൽ​ത്തീ​ര​ത്തു​മു​ള്ള ടൈ​ഡ് ഡാ​റ്റ ശേ​ഖ​ര​ണം, ഓ​ഫ്‌​ഷോ​റി​ലെ സ്ഥ​ല​ങ്ങ​ളി​ൽ ത​രം​ഗ ഡാ​റ്റ ശേ​ഖ​ര​ണം, ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ൽ നി​ല​വി​ലെ ഡാ​റ്റ ശേ​ഖ​ര​ണം, ക​ട​ൽ​ത്തീ​രം, ന​ദീ​ത​ടം, ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​വ​ശി​ഷ്ട സാ​മ്പി​ൾ ശേ​ഖ​ര​ണം, ക​ട​ലി​ൽ നി​ന്നു​ള്ള ജ​ല സാ​മ്പി​ൾ ശേ​ഖ​ര​ണം എ​ന്നി​വ​യാ​ണ് ആ​ദ്യ​ഘ​ട്ടം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഫീ​ൽ​ഡ് ഡാ​റ്റ ശേ​ഖ​ര​ണ​ത്തി​നും ഡാ​റ്റ വി​ശ​ക​ല​ന​ത്തി​നും ശേ​ഷം, സ​ർ​വേ ഫ​ലം ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ് വ​കു​പ്പി​ന് സ​മ​ർ​പ്പി​ക്കും. എ​ൻ.​ഐ.​ഒ.​ടി പു​തു​പൊ​ന്നാ​നി​യി​ൽ ഗ​ണി​ത മാ​തൃ​കാ പ​ഠ​ന​വും ന​ട​ത്തും. എ​ൻ.​ഐ.​ഒ.​ടി​യി​ൽ നി​ന്ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷം, ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ് വ​കു​പ്പ് പു​തു​പൊ​ന്നാ​നി​യി​ൽ ആ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭ​ര​ണാ​നു​മ​തി​ക്കാ​യി സ​ർ​ക്കാ​റി​ന് വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കും.

ആ​വ​ശ്യ​മാ​യ എ​ല്ലാ അ​നു​മ​തി​ക​ളും നേ​ടി​യ ശേ​ഷം പ്ര​വൃ​ത്തി ടെ​ൻ​ഡ​ർ ചെ​യ്യും. സ​ർ​വേ​ക്ക് 14.4 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. പു​തു​പൊ​ന്നാ​നി മു​ന​മ്പം ഭാ​ഗ​ത്തും, വെ​ളി​യ​ങ്കോ​ട് ഭാ​ഗ​ത്തു​മാ​യി പു​ലി​മു​ട്ട് നി​ർ​മി​ച്ച് അ​ഴി​മു​ഖ​ത്തെ മ​ണ​ൽ​തി​ട്ട നീ​ക്കം ചെ​യ്യു​ന്ന ത​ര​ത്തി​ലു​ള്ള ഡി.​പി.​ആ​ർ ത​യ്യാ​റാ​ക്കാ​നാ​ണ് പ്രാ​ഥ​മി​ക ധാ​ര​ണ​യു​ള്ള​ത്. നൂ​റി​ലേ​റെ ഫൈ​ബ​ർ വ​ള്ള​ങ്ങ​ളും ചെ​റു​വ​ള്ള​ങ്ങ​ളും മീ​ൻ​പി​ടി​ത്തം ന​ട​ത്തു​ന്ന അ​ഴി​മു​ഖം ഇ​പ്പോ​ൾ അ​പ​ക​ട പാ​ത​യാ​ണ്. മ​ത്സ്യ ബ​ന്ധ​ന യാ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യി ക​ട​ന്ന് പോ​കു​ന്ന​തി​ന് വേ​ണ്ടി അ​ഴി​മു​ഖ​ത്തെ ക​ല്ലു​ക​ൾ നീ​ക്കം ചെ​യ്തെ​ങ്കി​ലും, അ​ഴി​മു​ഖ​ത്തെ മ​ണ​ൽ​തി​ട്ട​ക​ളും അ​ഴി​മു​ഖ​ത്തി​ന്‍റെ വീ​തി കു​റ​വും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sandbank removals Puthuponnani Azhimukham
News Summary - Preparation of sandbank removal study report on Puthuponnani Azhimukha Let the activities begin
Next Story