പൊന്നാനി നായാടി നഗറിന്റെ മുഖം മാറും
text_fieldsപൊന്നാനി: പൊന്നാനി നഗരസഭയിലെ 44ാം വാർഡിലെ നായാടി നഗറിലെ കാലപ്പഴക്കം മൂലം തകർന്ന വീടുകൾ പുനർനിർമിക്കുന്നതിന് പദ്ധതിയായി. 1996ൽ നിർമാണം പൂർത്തീകരിച്ച് കൈമാറിയ വീടുകൾ പതിറ്റാണ്ടുകൾ പിന്നിട്ടതോടെ തകർന്ന് താമസയോഗ്യമല്ലാത്ത സ്ഥിതിയിലാണ്. വീടിന്റെ പുനർനിർമാണം നടത്തണമെന്നത് നഗർ നിവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ്.
സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആറുലക്ഷം രൂപ ചെലവിലാണ് വീടുകൾ പുനർനിർമിക്കുന്നത്. നഗറിലെ 20 വീടുകളിൽ ഒമ്പത് വീടുകൾ ആദ്യ ഘട്ടത്തിൽ പൊളിച്ച് പുനർനിർമിക്കും. കൂടാതെ 11 വീടുകളുടെ മേൽക്കൂര മാറ്റി താമസയോഗ്യമാക്കുകയും ചെയ്യും.
29ന് നടക്കുന്ന നഗരസഭ കൗൺസിലിൽ വിശദ പദ്ധതി രേഖ അംഗീകരിച്ച് സംസ്ഥാന പട്ടിക ജാതി വികസന വകുപ്പിന് കൈമാറും. നായാടി നഗർ വികസന പദ്ധതിക്ക് മുന്നോടിയായി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റു പുറത്തിന്റെ നേതൃത്വത്തിൽ നഗർ സന്ദർശിച്ച് വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.