മത്സ്യത്തൊഴിലാളിയുടെ മൃതദേഹം മാറി സംസ്കരിച്ചെന്ന പരാതിയുമായി ബന്ധുക്കൾ
text_fieldsപൊന്നാനി: കടലിൽ ഫൈബർ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കണ്ടെടുത്ത മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ആളുമാറി സംസ്കരിച്ചെന്ന പരാതിയുമായി ബന്ധുക്കൾ.
കഴിഞ്ഞ ദിവസം താനൂർ ഭാഗത്തുനിന്ന് കണ്ടെടുത്തത് പൊന്നാനി മുക്കാടി സ്വദേശി മദാറിെൻറ വീട്ടിൽ കബീറിെൻറ മൃതദേഹമാണെന്ന് ഇവർ പറയുന്നു.
രണ്ട് ദിവസം മുമ്പാണ് തിരച്ചിലിനിറങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ താനൂർ ഭാഗത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. ഇത് മറ്റൊരു ഫൈബർ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽപെട്ട താനൂർ സ്വദേശി കുഞ്ഞാലകത്ത് ഉബൈദിേൻറതാണെന്ന് സ്ഥിരീകരിക്കുകയും ബന്ധുക്കളെത്തി ഏറ്റുവാങ്ങി സ്രവപരിശോധന ഉൾപ്പെടെ നടത്തിയ ശേഷം സംസ്കരിക്കുകയുമായിരുന്നു.
എന്നാൽ, ശനിയാഴ്ച മൃതദേഹത്തിെൻറ ഫോട്ടോ കണ്ട കബീറിെൻറ ബന്ധുക്കൾ വസ്ത്രം നോക്കി തിരിച്ചറിയുകയും തുടർന്ന് പ്രതിഷേധവുമായി പൊന്നാനി തീരദേശ പൊലീസ് സ്റ്റേഷനിലെത്തി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. വൈകീട്ട് ആറോടെ സ്റ്റേഷന് മുന്നിൽ ബന്ധുക്കളും നാട്ടുകാരും തടിച്ചുകൂടി.
പൊലീസിെൻറ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയാണ് മൃതദേഹം മാറി സംസ്കരിച്ചതെന്ന് ഇവർ ആരോപിച്ചു. അതേസമയം, നിയമപരമായ എല്ലാകാര്യങ്ങളും പൂർത്തീകരിച്ചതിന് ശേഷമാണ് മൃതദേഹം വിട്ടുനൽകിയതെന്ന് സി.ഐ മനോഹരൻ പറഞ്ഞു. ഞായറാഴ്ച ഇരുവരുടെയും ബന്ധുക്കളെ വിളിച്ചുവരുത്തിയശേഷം തുടർനടപടികൾ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.