പുതിയ ടെൻഡർ ക്ഷണിച്ചു :ഫിഷറീസിന്റെ കടൽരക്ഷ ദൗത്യ ബോട്ട് കടലിലിറങ്ങി
text_fieldsപൊന്നാനി: പുതിയ ടെൻഡർ ക്ഷണിച്ചതോടെ ഫിഷറീസിന്റെ കടൽരക്ഷ ദൗത്യ ബോട്ട് കടലിലിറങ്ങി. നേരത്തേ ടെൻഡർ നൽകിയ ബോട്ട് സമയപരിധിക്കുള്ളിൽ എത്താത്തതിനെത്തുടർന്നാണ് റീ ടെൻഡർ ക്ഷണിച്ചത്.
റീടെൻഡറിൽ തെരഞ്ഞെടുത്ത അക്ബർ എന്ന ബോട്ടാണ് അടുത്ത ട്രോളിങ് നിരോധന കാലയളവുവരെ രക്ഷാദൗത്യത്തിൽ ഏർപ്പെടുക. ടെൻഡറിൽ പങ്കെടുത്ത് രേഖകളും ഫിറ്റ്നസും തെളിയിച്ചതോടെയാണ് ബോട്ട് കടലിലെ രക്ഷാപ്രവർത്തനങ്ങൾക്ക് ഇറങ്ങാൻ ഫിഷറീസിെൻറ അനുമതി ലഭിച്ചത്. നേരത്തേ ടെൻഡർ ലഭിച്ച ഫിഷറീസ് വകുപ്പിന് കീഴിലുള്ള വാടക ബോട്ട് സമയ പരിധി കഴിഞ്ഞിട്ടും ജില്ലയിലെത്താത്തതിനെത്തുടർന്ന് ടെൻഡർ റദ്ദാക്കുകയും റീടെൻഡർ ക്ഷണിക്കുകയുമായിരുന്നു.
റീ ടെൻഡറിൽ ആറ് ബോട്ടുകളാണ് പങ്കെടുത്തത്. ഇതിൽ ഒരു ബോട്ട് മാത്രമാണ് യോഗ്യത നേടിയത്.
ട്രോളിങ് നിരോധനം അവസാനിച്ച് ബോട്ടുകൾ കടലിലിറങ്ങിയിട്ടും രക്ഷാപ്രവർത്തനത്തിനായി ആദ്യം തെരഞ്ഞെടുത്ത ബോട്ട് പൊന്നാനിയിൽ എത്താത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേതുടർന്ന് ടെൻഡർ റദ്ദാക്കി പുതിയ ടെൻഡർ ക്ഷണിച്ചു. കഴിഞ്ഞദിവസം മുതൽ തന്നെ ടെൻഡർ ലഭിച്ച ബോട്ട് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കഴിഞ്ഞ സീസണിൽ രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്ന ബോട്ട് കാലപ്പഴക്കം മൂലം അപകട സമയങ്ങളിൽ കടലിലിങ്ങാൻ പ്രയാസം നേരിട്ടിരുന്നു. എൻജിൻ തകാർ മൂലം മറ്റു ബോട്ടുകളിൽ കെട്ടിവലിച്ച് കരക്കെത്തിക്കേണ്ടിയും വന്നിരുന്നു. ഈ ബോട്ട് പിന്നീട് പൊളിച്ചുമാറ്റുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.