ജീലാനി നഗർ കടൽ തീരത്ത് ജിയോ ബാഗിടാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ
text_fieldsപൊന്നാനി: പൊന്നാനി ജീലാനി നഗർ കടൽതീരത്ത് ജിയോ ബാഗിടാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ രംഗത്ത്. കടലാക്രമണം പ്രതിരോധിക്കാനായുള്ള പരിഹാരമാർഗങ്ങളുടെ ഭാഗമായാണ് ജീലാനി നഗർ കടൽ തീരത്ത് 135 മീറ്റർ ഭാഗത്ത് ജിയോ ബാഗുകൾ സ്ഥാപിക്കുന്നത്.16 ലക്ഷം രൂപ ചെലവിലാണ് പദ്ധതി.
എന്നാൽ, പൊന്നാനിയിൽ ജിയോ ബാഗ് പ്രായോഗികമല്ലെന്നും നേരത്തെ അലിയാർ പള്ളി ഭാഗത്ത് ജിയോ ബാഗുകൾ ഇട്ടിട്ടും ഫലമുണ്ടായില്ലെന്നും മേഖലയിൽ കടൽഭിത്തി നിർമിക്കുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്തെത്തി.
ജിയോ ബാഗ് സ്ഥാപിക്കുന്ന പ്രവൃത്തികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഇറിഗേഷൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തി പ്രവൃത്തികൾ താൽക്കാലികമായി നിർത്തി.
ഒരു മീറ്റർ വീതിയും ഒന്നര മീറ്റർ നീളവുമുള്ള 1500 ബാഗുകളാണ് പ്രദേശത്ത് സ്ഥാപിക്കുക. ഒരു ബാഗിൽ ഏകദേശം 600 കിലോഗ്രാം മണ്ണ് നിറച്ച് 2.50 സെന്റീമീറ്റർ ഉയരത്തിലും ആറ് മീറ്റർ വീതിയിലുമാണ് ഇവ ഇടുന്നത്. എന്നാൽ, നാട്ടുകാരുടെ സഹകരണത്തോട് കൂടി മാത്രമേ പ്രവൃത്തികൾ നടത്തുവെന്ന് ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനീയർ സുരേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.