രണ്ട് തവണ ഉദ്ഘാടനം ചെയ്ത് തൃക്കാവ് ഇൻറർലോക്ക് റോഡ്
text_fieldsപൊന്നാനി: തൃക്കാവ് ഗവ. ഹയർ സെക്കൻഡറി ഭാഗത്ത് നിർമാണം പൂർത്തീകരിച്ച ഇൻറർ ലോക്ക് റോഡിെൻറ ഉദ്ഘാടനം നടന്നത് രണ്ട് തവണ. ആദ്യം വാർഡ് കൗൺസിലർമാർ ചേർന്ന് തുറന്ന റോഡ് വെള്ളിയാഴ്ച നഗരസഭ ചെയർമാെൻറ നേതൃത്വത്തിലും ഉദ്ഘാടനം ചെയ്തു.
റോഡ് നിർമാണത്തിൽ അപാകതയെന്നാരോപിച്ച് വാർഡ് കൗൺസിലർ രംഗത്തെത്തുകയും ചെയ്തു. പൊന്നാനി തൃക്കാവ് ക്ഷേത്രം-തൃക്കാവ് സ്കൂൾ റോഡിലാണ് 12 ലക്ഷം രൂപ ചെലവിൽ ഇൻറർലോക്ക് പാത നിർമിച്ചത്. കൗൺസിലർമാരായ പി. ഹസൻകോയ, അനുപമ മുരളീധരൻ എന്നിവർ ചേർന്ന് ആദ്യ ഉദ്ഘാടനം നിർവഹിച്ചു.
ഇൻറർലോക്ക് ഇളകിയതായും ഇത് അപകടങ്ങൾക്കിടയാക്കിയെന്നും പിന്നീട് കോൺട്രാക്ടുകാരൻ അറ്റകുറ്റപണികൾ നടത്താതെ മെറ്റൽ പൊടി വിതറി മടങ്ങിയെന്നുമാണ് കൗൺസിലർ പി. ഹസൻകോയയുടെ ആരോപണം. ഈ വിഷയത്തിൽ പരാതി നൽകുകയും ചെയ്തു. ഇതിനിടെയാണ് നഗരസഭ ചെയർമാൻ റോഡ് വീണ്ടും ഉദ്ഘാടനം ചെയ്തത്. നഗരസഭ ഏറ്റെടുത്ത് നടത്തുന്ന പ്രവൃത്തികളുടെ ഉദ്ഘാടനം തീരുമാനിക്കേണ്ടത് നഗരസഭയാണെന്നും കരാർ പ്രകാരമുള്ള പ്രവർത്തനങ്ങൾ പൂർത്തിയായതിന് ശേഷമാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം നടന്നതെന്നും പണി പൂർത്തീകരിക്കുന്നതിന് മുമ്പ് നഗരസഭ അറിയാതെയാണ് കൗൺസിലർമാർ ചേർന്ന് റോഡ് ഉദ്ഘാടനം ചെയ്തതെന്നും ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി പറഞ്ഞു.
വൈസ് ചെയർപേഴ്സൺ വി. രമാദേവി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റീന പ്രകാശൻ, ടി. മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.