പറഞ്ഞതും ചെയ്തതും - പൊന്നാനി മണ്ഡലം
text_fieldsഅഞ്ചുവർഷം മണ്ഡലത്തിൽ നടപ്പിലായ വികസനങ്ങളെക്കുറിച്ച് എം.എൽ.എയും മറുവശം പ്രതിപക്ഷവും വിലയിരുത്തുന്നു
പി. ശ്രീരാമകൃഷ്ണൻ എം.എൽ.എ
- പൊന്നാനി മാതൃ ശിശു ആശുപത്രിക്ക് 23 കോടി. 85 സ്ഥിരം തസ്തികകൾ
- പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി ട്രീറ്റ്മെൻറ് പ്ലാൻറ് 75 കോടി
- കോൾ മേഖല ബണ്ടുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ 90 കോടി
- പെരുമ്പടപ്പ് കാപ്പിരിക്കാട് മുതൽ കുറ്റിപ്പുറം വരെ ദേശീയപാത റബറൈസിങ് പ്രവൃത്തികൾ 42 കോടി
- നിള മ്യൂസിയം 12 കോടി
- വിവിധ സ്കൂളുകളുടെ നവീകരണത്തിന് തുക അനുവദിച്ചു
- വിവിധ ഇടങ്ങളിൽ കടൽ ഭിത്തി നിർമാണത്തിനും നവീകരണത്തിനും തുക
- ഹാർബർ പുതിയ വാർഫ് അഞ്ച് കോടി, ഹാർബർ റോഡുകൾ എട്ട് കോടി
- ആനപ്പടി പാലം 2.14 കോടി, ബിയ്യം ടൂറിസം പാർക്ക് 2.5 കോടി.
- കർമ റോഡ് ഫോർമേഷൻ 19 കോടി
- പൊന്നാനി ഫിഷർമെൻ ഫ്ലാറ്റ് 12.8 കോടി
- ആളം പാലം 5.5 കോടി, ഒളമ്പകടവ് പാലം 32 കോടി, ഗ്രാമീണ റോഡ് പദ്ധതി റീബിൽഡ് കേരളം 10 കോടി
- പൊന്നാനി ഈഴുവത്തിരുത്തി പാക്കേജ് 25 കോടി
- ബിയ്യം കാഞ്ഞിരമുക്ക് റോഡ് മൂന്നുകോടി
- കർമപാലം 36 കോടി
- പൊന്നാനി സസ്പെൻഷൻ ബ്രിഡ്ജ് 282 കോടി
- കർമ റോഡ് ബ്യൂട്ടിഫിക്കേഷൻ 10 കോടി
- വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജ് 30 കോടി
- പൊന്നാനി ഇൻഡോർ സറ്റേഡിയം 14 കോടി
പി.ടി അജയ് മോഹൻ (യു.ഡി.എഫ് ജില്ല ചെയർമാൻ)
- പ്രഖ്യാപനങ്ങൾ ഒട്ടേറെ നടത്തിയെങ്കിലും പദ്ധതികളൊന്നും യാഥാർഥ്യമാവാതിരുന്ന അഞ്ച് വർഷം
- നാട്ടുകാരുടെ ദീർഘകാല ആവശ്യമായിരുന്ന വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജ് പുനർനിർമാണത്തിന് പദ്ധതികളൊന്നുമായില്ല
- വെൻറിലേറ്റർ സൗകര്യമുള്ള ഒരു ആശുപത്രി പോലുമുള്ള മണ്ഡലമാകാൻ പൊന്നാനിക്ക് ഇനിയും കഴിഞ്ഞില്ല
- മത്സ്യത്തൊഴിലാളികൾക്കായി വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ഫിഷർമെൻ കോളനി ഉപയോഗശൂന്യമായത് പുനർനിർമിക്കാൻ എം.എൽ.എക്ക് കഴിഞ്ഞില്ല
- ഗതാഗത രംഗത്ത് വലിയ മാറ്റമുണ്ടാക്കാവുന്ന കർമ റോഡ് ആസൂത്രണമില്ലാത്തതിനാൽ നിർമാണം കഴിഞ്ഞ് മാസങ്ങൾക്കകം തന്നെ തകർന്ന് തരിപ്പണമായി
- യു.ഡി.എഫ് കാലത്ത് തുടങ്ങി വെച്ച പൊന്നാനി പോർട്ട് എം.എൽ.എയുടെ ഇടപെടലില്ലാതെ ഉപേക്ഷിക്കേണ്ടി വന്നു
- കടൽഭിത്തി നിർമാണം വാഗ്ദാനങ്ങളിൽ മാത്രമൊതുങ്ങി
- മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം സ്വപ്നം മാത്രമായി മാറി
- പൊന്നാനി ടൗണിലെ ഗതാഗത കുരുക്കിെൻറ പ്രധാന കാരണമായ അങ്ങാടി പാലത്തിെൻറ കാര്യത്തിൽ അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ട്.
ഞങ്ങൾക്കും പറയാനുണ്ട്
വെളിയങ്കോട് ലോക് കം ബ്രിഡ്ജ് യാഥാർഥ്യമാകാൻ ഇനിയും കാത്തിരിക്കേണ്ടി വരുന്നത് ഏറെ ദുഃഖകരമാണ്. ബജറ്റിൽ ഉൾപ്പെടുത്തിയെന്ന് ആവർത്തിച്ചിട്ടും കുടിവെള്ളത്തിനും കാർഷിക മേഖലക്കും ഉപകാരമാവുന്ന വെളിയങ്കോട് ലോക് കം ബ്രിഡ്ജ് നടപ്പാക്കാൻ കഴിയാത്തത് വലിയ വീഴ്ചയാണ്.
സമീർ ഡയാന, സാമൂഹ്യ പ്രവർത്തകൻ
ഞാൻ പഠിച്ച വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റേഡിയം നിർമിക്കാൻ നടപടി സ്വീകരിച്ചതിലും ആനപ്പടി പാലം യാഥാർഥ്യമാക്കിയതിലും സന്തോഷമുണ്ട്.
നജ്മുദ്ദീൻ, വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂനിറ്റ് പ്രസിഡൻറ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.