ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ നിർമിച്ച് സ്കൂൾ വിദ്യാർഥി
text_fieldsപൊന്നാനി: ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ നിർമിച്ച് സ്കൂൾ വിദ്യാർത്ഥി. പൊന്നാനി എ.വി. സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയും കൊങ്ങണം വീട്ടിൽ ഷഫീല-ഉബൈബ് ദമ്പതികളുടെ മൂത്ത മകനുമായ ലബീദ് ഉബൈബാണ് ബാറ്ററികൊണ്ട് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ മൂന്ന് മണിക്കൂർകൊണ്ട് നിർമിച്ചത്. ഒരു ലിറ്റർ സാനിറ്റൈസർ കൊള്ളുന്ന മൾട്ടി വുഡ് ബോഡി ബാറ്ററി, സെൻസർ എന്നിവ കൊണ്ട് നിർമിച്ച മെഷീൻ അഞ്ചു മണിക്കൂർ വരെ പ്രവർത്തിപ്പിക്കാമെന്ന് ലബീദ് പറയുന്നു. വല്യുപ്പ അബ്ദുൽ ലത്തീഫിൽ നിന്നുണ്ടായ പ്രചോദനമാണ് ഇലക്ട്രോണിക്സ് വഴിയേ തന്നെ നടത്തിയത്. മകെൻറ താൽപര്യത്തെ കൂടെനിന്ന് മാതാപിതാക്കളും പ്രോത്സാഹിപ്പിച്ചു. ചെറുപ്പം മുതൽ ചിരട്ടകൊണ്ട് ഉപകരണങ്ങളും മറ്റും ഉണ്ടാക്കിയിരുന്നു ലബീദ്.
കഴിഞ്ഞ രണ്ട് വർഷമായി ഇലക്ട്രിക്കൽ വയറിങ്ങിൽ ജില്ല ചാമ്പ്യനാണ് ഈ മിടുക്കൻ. മാർക്കറ്റിൽ 1600 രൂപയോളം വിലവരുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷിൻ വിപണിയിൽ വിൽക്കാനും ഇവർക്ക് താൽപര്യമുണ്ട്. വലുതാകുമ്പോൾ ഇലക്ട്രിക്കൽ എൻജിനീയർ ആകണം എന്നാണ് ലബീദിെൻറ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.