ഇമ്പിച്ചിബാവ ഡോക്യുമെൻററി പ്രദർശനത്തിന്
text_fieldsപൊന്നാനി: മുൻ ഗതാഗത മന്ത്രിയും എം.പിയും എം.എൽ.എയുമായിരുന്ന ഇ.കെ. ഇമ്പിച്ചി ബാവയെ കുറിച്ചുള്ള ഡോക്യുമെൻററി 'തിര പോലൊരാൾ' പ്രദർശനത്തിനെത്തുന്നു. വ്യാഴാഴ്ച 10ന് പൊന്നാനി അലങ്കാർ തിയറ്ററിലാണ് ആദ്യ പ്രദർശനം. വൈകീട്ട് മൂന്നിന് പൊന്നാനി എ.വി ഹൈസ്കൂളിൽ ഡോക്യുമെൻററിയുടെ പ്രകാശനം നിയമസഭ സ്പീക്കർ എം.ബി. രാജേഷ് സംഗീത സംവിധായകൻ ബിജിപാലിന് നൽകി നിർവഹിക്കും. പൊന്നാനിയിൽ നിന്ന് കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിലേക്ക് ഉയർന്ന ഇമ്പിച്ചിബാവയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഡോക്യുമെൻററി.
ഇമ്പിച്ചിബാവയുടെ ത്യാഗോജ്ജ്വല പോരാട്ടങ്ങളും ജയിൽ വാസവും ഒളിവ് ജീവിതവും ഡോക്യുമെൻററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈസ്കൂൾ പഠനകാലത്ത് എ.കെ.ജി നയിച്ച ഗുരുവായൂർ ക്ഷേത്ര പ്രവേശന വിളംബര ജാഥയിൽ പങ്കെടുത്തതിനെക്കുറിച്ചും രാഷ്ട്രീയ പ്രവർത്തനത്തിെൻറ വഴികളും ഡോക്യുമെൻററിയിലുണ്ട്. പാർലമെൻറിൽ പ്രാദേശിക ഭാഷയിൽ ആദ്യമായി പ്രസംഗിച്ചത് ഇമ്പിച്ചിബാവയാണ്. മലബാറിലേക്ക് കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കുന്നത് ഇമ്പിച്ചിബാവ ഗതാഗത മന്ത്രിയായിരിക്കുമ്പോഴാണ്.
ഇമ്പിച്ചിബാവയോെടാപ്പമുള്ള ജയിലനുഭവങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓർത്തെടുക്കുന്നു. വി.എസ്. അച്യുതാനന്ദൻ, എം.ടി. വാസുദേവൻ നായർ, കോടിയേരി ബാലകൃഷ്ണൻ, രമേശ് ചെന്നിത്തല എന്നിവരും ഇമ്പിച്ചിബാവയെ ഓർക്കുന്നു. പി.കെ. ശ്യാം കൃഷ്ണൻ സംവിധാനം ചെയ്ത ഡോക്യുമെൻററിയുടെ രചന സി.പി.എം പൊന്നാനി ഏരിയ സെക്രട്ടറി പി.കെ. ഖലിമുദ്ദീനാണ്. റഫീഖ് അഹമ്മദ് എഴുതിയ പാട്ടിന് ബിജിപാലിേൻറതാണ് സംഗീതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.