കടൽക്ഷോഭം: പൊന്നാനിയിൽ കൂടുതൽ ക്യാമ്പുകൾ ആരംഭിക്കും
text_fieldsപൊന്നാനി: പൊന്നാനി താലൂക്കിൽ രൂക്ഷമായ കടൽക്ഷോഭത്തെത്തുടർന്ന് തീരദേശ മേഖലയിൽ അതി ജാഗ്രത നിർദേശം. നിയുക്ത എം.എൽ.എ പി. നന്ദകുമാർ അടിയന്തര യോഗം വിളിച്ചു ചേർത്തു. ന്യൂനമർദത്തെത്തുടർന്ന് പൊന്നാനിയുടെ തീര പ്രദേശങ്ങളിൽ രൂക്ഷമായ കടൽക്ഷോഭം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം വിളിച്ചു ചേർത്തത്.
അടിയന്തര സാഹചര്യം നേരിടാൻ കൂടുതൽ ക്യാമ്പുകൾ ആരംഭിക്കാൻ തീരുമാനമായി. ക്യാമ്പിലേക്ക് വരുന്നവരുടെ ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുക്കും. കോവിഡിെൻറ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകരുടെ സഹായം കൂടി തേടാനും ക്യാമ്പുകളിൽ കഴിയുന്നവരുടെ കോവിഡ് പരിശോധന നടത്താനും തീരുമാനിച്ചു.
പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്ത്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു, പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡൻറ് ബിനീഷ മുസ്തഫ, വെളിയങ്കോട് പഞ്ചായത്ത് പ്രസിഡൻറ് കല്ലാട്ടേൽ ശംസു, തഹസിൽദാർ ടി.എൻ. വിജയൻ, ഇറിഗേഷൻ, ഫിഷറീസ്, റവന്യൂ, ഫയർ ഫോഴ്സ്, പൊലീസ് ഉൾപ്പെടെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.