കടലാക്രമണം:പുനർഗേഹം പദ്ധതി പ്രതിസന്ധിയിൽ, വലഞ്ഞ് കുടുംബങ്ങൾ
text_fieldsപൊന്നാനി: കടലാക്രമണ ബാധിതർക്കായുള്ള പുനർഗേഹം പദ്ധതി പ്രതിസന്ധിയിൽ. പദ്ധതിക്കായി സ്ഥലം കണ്ടെത്തിയവർക്ക് നൽകാൻ ഫണ്ടില്ലാത്തതാണ് പദ്ധതിയെ താളംതെറ്റിക്കുന്നത്. പദ്ധതിയിൽ ഉൾപ്പെട്ട ജില്ലയിലെ 40ഓളം കുടുംബങ്ങൾ പ്രതിസന്ധിയിലായി. സ്ഥലം കണ്ടെത്തി ഭൂമി രജിസ്ട്രേഷൻ നടപടി പൂർത്തീകരിക്കുകയും വീട് നിർമാണം ആരംഭിക്കുകയും ചെയ്ത കുടുംബങ്ങളാണ് ഇപ്പോൾ പെരുവഴിയിലായത്. പദ്ധതിക്കായി നിലവിൽ ഫണ്ടില്ലെന്നാണ് പദ്ധതിയിൽ ഉൾപ്പെട്ടവരോട് ഫിഷറീസ് വകുപ്പ് അധികൃതർ പറയുന്നത്.
കടലാക്രമണ ഭീഷണിയിലുള്ളവർക്ക് ആറുലക്ഷം സ്ഥലത്തിനും നാലുലക്ഷം വീട് നിർമിക്കാനുമാണ് പുനർഗേഹം പദ്ധതി വഴി നൽകുന്നത്. ഭൂമി രജിസ്ട്രേഷന് ആദ്യഘട്ട തുക നൽകും. നിർമാണം ആരംഭിച്ചാൽ മൂന്ന് ഗഡുക്കളായി ബാക്കി തുകയും ലഭിക്കും.
എന്നാൽ, ആദ്യ ഗഡു ലഭിച്ച പലർക്കും രണ്ടും മൂന്നും ഗഡു ലഭിച്ചിട്ടില്ലെന്ന് ഇവർ ആക്ഷേപിക്കുന്നു. അതേസമയം, ഇതുവരെ ജില്ലയിലെ തീരദേശവാസികളിൽ നൂറിലേറെ പേർക്ക് പുനർഗേഹം പദ്ധതിക്കായി അനുമതി ലഭിക്കുകയും വീട് നിർമാണം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.